HOME
DETAILS

മധ്യസ്ഥശ്രമം വിജയം കണ്ടു; വധശിക്ഷയിൽ നിന്നു രണ്ടുപേർക്ക് മോചനം  

  
backup
November 07 2018 | 17:11 PM

46456456453123123123
റിയാദ്: കൊലപാതക ക്കേസിൽ തലവെട്ടാനുള്ള വധ ശിക്ഷ കാത്തു കഴിഞ്ഞിരുന്ന രണ്ടു പ്രതികൾക്ക് ഒടുവിൽ വാൾത്തലപ്പിൽ നിന്നും മോചനം. കൊല്ലപ്പെട്ട വ്യക്തികളുടെ ബന്ധുക്കൾ നൽകിയ മാപ്പിനെ തുടർന്നാണ് രണ്ടു കൊലപാതകികൾക്കും മോചനം സാധ്യമായത്. സഊദിയിലെ ജിസാനിലും അസീറിലുമാണ് ജീവിതം തിരിച്ചു കിട്ടിയ സംഭവം അരങ്ങേറിയത്. ജിസാൻ ഗവർണറും പ്രവിശ്യാ അനുരഞ്ജന കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് ബിൻ നാസിർ രാജകുമാരനും അസീർ ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരനും നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായാണ് പ്രതിക്ക് മാപ്പ് നൽകുന്നതിന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ സന്നദ്ധരായത്. 
 
ജിസാനിൽ സഊദി സ്വദേശി  പൗരൻ മിസ്അബ് ബിൻ മുഹമ്മദ് ഹാദി മഹ്‌റസിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് കാത്തു കഴിഞ്ഞിരുന്ന സഊദി പൗരൻ കൂടിയായ അബ്ദുൽ അസീസ് ബിൻ ഹാദി മഹ്‌റസിക്കാണ് മിസ്അബിന്റെ കുടുംബം മാപ്പ് നൽകിയത്. കുറ്റം നിരുപാധികം തെളിയിക്കപ്പെട്ടതിനെ തുടർന്ന് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടർന്നാണ് അനുരജ്ഞന സമിതി വധശിക്ഷ ഒഴിവാക്കാനായുള്ള ശ്രമം ആരംഭിച്ചത്. ഒടുവിൽ മിസ്അബ് മഹ്‌റസിയുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ജിസാൻ ഗവർണറെയും ഡെപ്യൂട്ടി ഗവർണറെയും സന്ദർശിച്ച് പ്രതിക്ക് മാപ്പ് നൽകുന്നതിനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. 
 
മറ്റൊരു സംഭവത്തിൽ, അസീറിൽ അസീർ ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് വിജയം കണ്ടത്. കൊലക്കേസ് പ്രതിയായ സഊദി യുവാവ് മുദാവി മൂസ ആലു ഖുസൈം കൊലപ്പെടുത്തിയ അഹ്മദ് മുഹമ്മദ് അൽഖുസൈമിയുടെ തിഹാമ ഖഹ്താനിലെ വാദി അൽഹയാത്തിലെ വീട്ടിൽ നേരിട്ടെത്തി കുടുംബാംഗങ്ങളുമായി തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തിനും ജീവിതം തിരിച്ചു കിട്ടിയത്. സഊദിയിൽ വധശിക്ഷ വിധിക്കപ്പെട്ടവർക്ക് വധശിക്ഷയുടെ തൊട്ടു മുൻപുള്ള നിമിശം വരെ ഇത്തരത്തിൽ മാപ്പു നൽകിയാൽ വധശിക്ഷ ഒഴിവാക്കാൻ കഴിയും. ഈ വർഷം ആദ്യ നാല് മാസത്തിനിടെ 48 പേരെയാണ് വിവിധ കേസുകളിൽ സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടതെന്നാണ് കണക്കുകൾ.
 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a few seconds ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  3 minutes ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  17 minutes ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  an hour ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  an hour ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 hours ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 hours ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  3 hours ago