HOME
DETAILS

കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി ആര്‍.എസ്.എസിന്റെ ഗാന്ധി പ്രഘോഷണം

  
backup
October 03 2019 | 19:10 PM

congress-rss-gandhi

 


തികച്ചും ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമായാണ് ആര്‍.എസ്.എസ് ഗാന്ധിജിയുടെ 150-ാം ജന്മദിനം കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് രാജ്യത്തുടനീളം ആഘോഷിച്ചത്. രാഷ്ട്രീയ തന്ത്രജ്ഞതക്കും കരുനീക്കങ്ങള്‍ക്കും ഇന്ന് ഇന്ത്യയില്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വെല്ലാന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ഈ ആഘോഷം വിളിച്ചോതുന്നു.
ഇന്ത്യയിലെ പൊതുസമൂഹത്തിനും ആര്‍.എസ്.എസിനുമിടയില്‍ ഇന്നും ആ കനത്ത മതിലുണ്ട്. ഇരുവിഭാഗത്തിനും തമ്മിലടുക്കാന്‍പറ്റാത്ത, ഇന്ത്യയിലെ ഭൂരിപക്ഷംവരുന്ന മതനിരപേക്ഷജനതയെ അവരില്‍നിന്നും ഇന്നും അകറ്റിനിര്‍ത്തുന്നത് ഗാന്ധിവധക്കാരെന്ന നിലയിലാണ്. ആ ഹിംസയുടെ ചരിത്രം ആര്‍.എസ്.എസിന്റെമേല്‍ പതിഞ്ഞുകിടക്കുന്ന കാലത്തോളം ഇന്ത്യയുടെ ബഹുസ്വര സമൂഹത്തില്‍ തങ്ങള്‍ക്ക് കാലുറപ്പിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് തിരിച്ചറിഞ്ഞിരിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഗാന്ധിജിയെ കൊന്ന പാപക്കറ കൈകളില്‍ പുരണ്ടുകിടക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തോട് എത്രവേദമോതിയാലും അവര്‍ വിശ്വസിക്കുകയില്ല.
രാഷ്ട്രീയപരമായ ഈ വലിയ പ്രതിസന്ധി മറികടക്കാന്‍ ഒരൊറ്റവഴി മാത്രമേ ആര്‍.എസ്.എസ് കാണുന്നുള്ളൂ. ഗാന്ധിജിയെ സ്വന്തമാക്കുക. അതാണ് ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസിനെ അസ്തപ്രജ്ഞരാക്കിക്കൊണ്ട് ഗാന്ധിജയന്തി ആഘോഷപൂര്‍വം ആര്‍.എസ്.എസ് കൊണ്ടാടിയത്. അല്ലാതെ ഗാന്ധിദര്‍ശനങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ ആര്‍.എസ്.എസിന് പെട്ടെന്ന് ഗാന്ധിസ്മൃതി ഉള്‍വിളി ഉണ്ടായതല്ല. ഗാന്ധിആദര്‍ശവും ആര്‍.എസ്.എസ് ആശയവും ഒരുരാത്രികൊണ്ട് ഇഴുകിചേര്‍ന്നതിനാലുമല്ല. ആര്‍.എസ്.എസിന്റെ മുഖ്യശത്രു ഗാന്ധിജിയായിരുന്നു. സനാതന ഹിന്ദുവാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച ഗാന്ധിജിയെ ഹിന്ദുമതത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് തീവ്രഹിന്ദുത്വത്തിന്റെ വക്താവും ഹിന്ദുമഹാസഭ പ്രവര്‍ത്തകനുമായ ഗോഡ്‌സെ വെടിവെച്ചുകൊന്നതില്‍ അഭിമാനംകൊള്ളുന്നവര്‍ക്കെങ്ങനെ ഗാന്ധിദര്‍ശനം ഉള്‍കൊള്ളാന്‍ കഴിയും. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ബാധ്യത ആര്‍.എസ്.എസിനുണ്ടെങ്കിലും അവര്‍ അത്തരം കാര്യങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കുകയും ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് തങ്ങളാണെന്ന് പറഞ്ഞ് ജനത്തെ വിഡ്ഢികളാക്കുകയും ചെയ്യുകയാണ്. ഹിംസയുടെ പ്രചാരകരായ ആര്‍.എസ.്എസിന് എങ്ങനെയാണ് അഹിംസയുടെ ഉപജ്ഞാതാവായ ഗാന്ധിജിയെ ഉള്‍കൊള്ളാനാവുക.
മതവര്‍ഗീയ സംഘര്‍ഷങ്ങള്‍ സംഭഷണങ്ങളിലൂടെയും അഹിംസാമാര്‍ഗങ്ങളിലൂടെയുമായിരുന്നു ഗാന്ധിജി പരിഹരിച്ചിരുന്നത്. എന്നാല്‍ ആര്‍.എസ്.എസ് എന്താണ് രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. പശുവിനെ വീട്ടിലേക്ക് തെളിച്ച് കൊണ്ടുപോകുന്നവരെ അവര്‍ പച്ചക്ക് തല്ലിക്കൊല്ലുന്നു. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും വിട്ട്‌വീഴ്ചക്കായിരുന്നു ഗാന്ധിജി പ്രാധാന്യം നല്‍കിയിരുന്നത്. ആര്‍.എസ്.എസിന്റ നിഘണ്ടുവില്‍ ഇല്ലാത്തതും അതാണ്. ബഹുസ്വരതയാണ് മാനവ സംസ്‌കാരത്തിന്റെ സ്ഥായീഭാവമെന്നും തന്‍മൂലം വ്യത്യസ്തമതവും സംസ്‌കാരവും വംശീയതയും ഉള്ളവര്‍ ഒന്നിച്ച് കഴിയണമെന്നും ഗാന്ധിജി ഉദ്‌ഘോഷിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസവും അമിത്ഷാ പറഞ്ഞത് മുസ്‌ലിംകളെ പൗരത്വത്തിന്റെപേരില്‍ രാജ്യത്തില്‍നിന്ന് പുറന്തള്ളുമെന്നാണ്. ഈ ലോകത്തുള്ള എല്ലാവര്‍ക്കും ഒരേമതത്തില്‍ വിശ്വസിച്ച് ജീവിക്കുക എന്നത് അസാധ്യമാണെന്ന് പ്രഘോഷിച്ചു ഗാന്ധിജി. ആര്‍.എസ്.എസ് ആകട്ടെ ഇന്ത്യയില്‍ ഒരൊറ്റമതം മാത്രംമതിയെന്നും ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാകണമെന്നും വാദിക്കുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.
നെഹ്‌റുവിനെ ആക്രമിക്കുന്നത്‌പോലെ ഗാന്ധിജിയെ ആക്രമിച്ചു ജനമനസുകളെ താളംതെറ്റിക്കാന്‍ കഴിയില്ലെന്ന് അര്‍.എസ്.എസിന് തികഞ്ഞ ബോധ്യമുണ്ട്. ഗാന്ധിജി ഇന്ത്യന്‍ ബഹുസ്വരതയുടെ ആത്മാവാണ്. നെഹ്‌റുവിനെയും നെഹ്‌റു കുടുംബത്തെയും നിരന്തരം അക്രമിച്ചുകൊണ്ടിരുന്നാല്‍ പയ്യെപയ്യെ ജനമനസുകളില്‍ നെഹ്‌റുവിനോടുള്ള ഇന്ത്യന്‍ മനസിന്റെ ആദരം കുറഞ്ഞുപോകുമെന്നും പകരം അവിടെ ഗോള്‍വാള്‍ക്കറെ പ്രതിഷ്ഠിക്കാമെന്നുമാണ് ആര്‍.എസ്.എസ് കണക്ക് കൂട്ടുന്നത്. ഹിറ്റ്‌ലറുടെ പ്രചാരകനായ ഗീബല്‍സിനെയാണ് ഇതിനവര്‍ മാതൃകയാക്കുന്നത്. എന്നാല്‍ എത്രതലമുറ കഴിഞ്ഞാലും ഗാന്ധിജിയെ ജനമനസുകളില്‍നിന്നും പിഴുതുമാറ്റാന്‍ കഴിയില്ലെന്നവര്‍ക്ക് ബോധ്യമുണ്ട്. പിഴുതുമാറ്റാനുള്ള ഏകവഴി ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ജീവന്‍നല്‍കുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് അടുത്ത തലമുറയെയെങ്കിലും ഇങ്ങനെ വിശ്വസിപ്പിക്കാമെന്നാണ്.
ആക്രമണോത്സുകമായ മതസങ്കല്‍പത്തിനെതിരേ കരുണയിലും അഹിംസയിലും അധിഷ്ഠിതമായ ബദല്‍ മതദര്‍ശനമാണ് ഗാന്ധിജിയുടേത്. ആര്‍.എസ്.എസ് ഇത് ഉള്‍കൊള്ളുമോ. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് ആഘോഷിച്ച ഗാന്ധിജയന്തി ഇന്ത്യയുടെ ചരിത്രം അപ്പാടെ മാറ്റിയെഴുതുവാനുള്ള സംഘ്പരിവാര്‍ തീരുമാനത്തിന്റെ ഭാഗമാണ്. ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും ഇതിനകംതന്നെ വളച്ചൊടിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യയുടെ മഹത്തായ ചരിത്രത്തെ തമസ്‌കരിക്കാന്‍ ഇന്ത്യന്‍ മനസുകളില്‍ തേജോഗോപുരങ്ങളായ നെഹ്‌റുവിനെപ്പോലുള്ള ഉന്നതരായ വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തേണ്ടത് ആര്‍.എസ്.എസിന് അനിവാര്യമാണ്.
നെഹ്‌റുവിനെ ഇകഴ്ത്തുന്നത്‌പോലെ ഗാന്ധിജിയെ ഇകഴ്ത്താനാവില്ല. അതിനാലാണ് അദ്ദേഹത്തെ റാഞ്ചി സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നത്. അടുത്ത തലമുറയെങ്കിലും ആര്‍.എസ്.എസിന്റെ നേതാവായിരുന്നു ഗാന്ധിജിയെന്ന് വിശ്വസിക്കട്ടെ എന്നവര്‍ കരുതുന്നു. ഗാന്ധിജി ആര്‍.എസ്.എസ് ക്യാംപ് സന്ദര്‍ശിച്ചിരുന്നുവെന്ന വ്യാജവര്‍ത്തമാനം പറയുന്നതും ഇതിന്റെ ഭാഗമാണ്. ആര്‍.എസ്.എസ് എന്ത്പ്രത്യയശാസ്ത്രമാണോ മുന്നില്‍വെക്കുന്നത് അതിന് ഗാന്ധിദര്‍ശനങ്ങളുമായി ഏറെ സാമ്യമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ കൊന്നപാപം തിന്നുതീര്‍ക്കാമെന്നവര്‍ കരുതുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദതിമര്‍പ്പില്‍ ആറാടുമ്പോള്‍ ഗാന്ധിജി ലാഹോറില്‍ അതിര്‍ത്തി പ്രദേശത്ത് പരസ്പരം കൊന്നൊടുക്കുന്ന കൊല്‍ക്കത്തയില്‍ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും അരികിലേക്കാണ് പോയത്. അന്ന് ഗാന്ധിജിയെ അധിക്ഷേപിച്ചവരാണ് ആര്‍.എസ്.എസുകാര്‍. കലഹം അവസാനിക്കുന്നില്ലെങ്കില്‍ ഞാന്‍ മരണംവരിക്കുമെന്ന് പറഞ്ഞ ഗാന്ധിജിയെ ഉള്‍ക്കൊള്ളാനാകുമോ കശ്മീരിനെ മുഴുവന്‍ തടവിലിട്ട ഭരണകൂടത്തിന്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കുറേക്കൂടി ക്രിയാത്മകമായി പ്രവര്‍ത്തിച്ചേ പറ്റൂ, കാരണം ഇന്ത്യന്‍ മതേതരത്വത്തിന് ഇനിയും ആശയറ്റിട്ടില്ല. കോണ്‍ഗ്രസിന് ഒരു ബദല്‍ ഇല്ലാത്ത കാലത്തോളം പ്രതീക്ഷാ നിര്‍ഭരമായി കാത്തിരിപ്പ് തുടരേണ്ട@ി വരും. ആര്‍.എസ്.എസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരേ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല.
മുത്വലാഖിലും കശ്മീരിനെ വിഭജിക്കുന്നതിലും അവര്‍ ആ നയംതുടര്‍ന്നു. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ വ്യാപിക്കുമെന്ന് പറയുന്ന അമിത്ഷാക്കെതിരേ ഒരക്ഷരംപോലും കോണ്‍ഗ്രസ് നേതാക്കള്‍ ഉരിയാടിയിട്ടില്ല. പൗരത്വ രജിസ്റ്റര്‍ മുസ്‌ലിംകളെ പുറന്തള്ളുന്ന പദ്ധതിയാണെന്ന് ഉറക്കെപറയാന്‍ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസിന് ആവുന്നില്ല. ഫാസിസ്റ്റ് ഭരണത്തെ ഇല്ലായ്മ ചെയ്യാന്‍ കാലംതന്നെ അനിവാര്യമായ സംവിധാനമുണ്ട@ാക്കുമെന്ന് വിശ്വാസിക്കാം. അതാണല്ലോ ചരിത്രവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago