വ്യാജ രേഖകൾ ഉണ്ടാക്കി ബാങ്കിനെ കബളിപ്പിച്ചു; പ്രതിക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി യുഎഇ കോടതി
ദുബൈ: വ്യാജ ശമ്പള സർട്ടിഫിക്കറ്റും വ്യാജ വാടക കരാറും ഉപയോഗിച്ച് ബാങ്കിനെ കബളിപ്പിച്ച യുവാവിന് കടുത്ത ശിക്ഷ വിധിച്ച് യുഎഇ കോടതി. ഇയാൾക്ക് മറ്റു രണ്ട് ധനകാര്യ സ്ഥാപനങ്ങളിലായി 8.82 ലക്ഷം ദിർഹത്തിന്റെ കടം ഉണ്ടായിരുന്നതായും ഇത് അടച്ചുതീർക്കാനാണ് ഇയാൾ ബാങ്കിനെ കബളിപ്പിച്ചത്.
കോടതി രേഖകൾ പ്രകാരം, യുവാവ് 56,000 ദിർഹത്തിന്റെ ശമ്പള സർട്ടിഫിക്കറ്റും 1,90,00 ദിർഹത്തിന്റെ വാടക കരാറുമാണ് ബാങ്കിൽ നൽകിയിരുന്നത്. രണ്ട് രേഖകളിലും സ്റ്റാമ്പും ഒപ്പുകളും പതിപ്പിച്ചിരുന്നു. ഔദ്യോഗികമെന്ന് തോന്നിപ്പിച്ചിരുന്ന ഈ സ്റ്റാമ്പും ഒപ്പുകളും വ്യാജമാണെന്നാണ് സൂചന.
കടം വാങ്ങുന്നതിനുള്ള അപേക്ഷയിൽ പോലും ഇയാൾ കൃത്രിമത്വം കാണിച്ചെന്നും ആക്ഷേപമുണ്ട്. രേഖയിൽ പറഞ്ഞതുപോലെ ഇയാൾക്ക് 56,000 ദിർഹം ശമ്പളം ഇല്ലെന്നും യഥാർത്ഥ ശമ്പളം ഇതിനേക്കാൾ വളരെ കുറവാണെന്നും എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്തു.
വ്യാജ രേഖകൾ ഉപയോഗിച്ച് യുവാവ് പണം നേടിയെന്നും ഇതിനുശേഷം മാത്രമാണ് യുവാവ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും കോടതി തിരിച്ചറിഞ്ഞത്.
രേഖകൾ യഥാർത്ഥമാണെന്നും നിയമവിരുദ്ധമായി യാതൊന്നും താൻ നേടാൻ ശ്രമിച്ചിട്ടില്ലെന്നും യുവാവ് കോടതിയിൽ വാദിച്ചു. തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളും പ്രതി നിഷേധിച്ചു. എന്നാൽ ബാങ്ക് അധികൃതർ കോടതിയിൽ ഹാജരാക്കിയ രേഖകളും സർക്കാർ സ്ഥാപനം നൽകിയ ശമ്പള സർട്ടിഫിക്കറ്റല്ല യുവാവ് കോടതിയിൽ ഹാജരാക്കിയതെന്നും അടക്കമുള്ള തെളിവുകൾ യുവാവിന്റെ വാദത്തെ ദുർബലപ്പെടുത്തി.
പ്രതി അറിഞ്ഞുകൊണ്ട് കോടതിയെ കബളിപ്പിച്ചെന്നും അത്തരത്തില് നേടിയെടുത്ത പണം കൊണ്ടാണ് തന്റെ കടങ്ങൾ അടച്ചുതീർത്തതെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് കോടതി മൂന്ന് മാസത്തെ തടവും 882,500 ദിർഹം പിഴയും വിധിച്ചു. പ്രതിക്ക് കൂടുതൽ കഠിനമായ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി നിരസിച്ചു.
uae court orders heavy two crore rupee fine after accused cheats bank with forged documents in a serious financial fraud case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."