
സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു; അന്തിമപട്ടികയായി
കൊച്ചി: എറണാകുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അങ്കത്തിന് മല്‍സരിക്കാന്‍ ഒമ്പതുപേര്‍ രംഗത്ത്്. ആറു സ്വതന്ത്രര്‍ അടക്കം ഒമ്പതു പേരുടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.
ദേശീയ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസിന് കൈപ്പത്തിയും ബി.ജെ.പിക്ക് താമരയും അനുവദിച്ചപ്പോള്‍ എറണാകുളത്തെ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ.മനു റോയിക്ക് ലഭിച്ചത് ഓട്ടോറിക്ഷയാണ്. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം നേടി നല്‍കിയിട്ടുള്ള ടെലിവിഷന്‍ ലഭിച്ചതാകട്ടെ ഇത്തവണ അപരനായി എത്തിയ മനു കെ.എം എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ്. എറണാകുളം മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോള്‍ മല്‍സരിച്ച് ജയിച്ചത് ടെലിവിഷന്‍ അടയാളത്തിലായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി രാജഗോപാലിന് താമരയും യു.ഡി.എഫിന്റെ ടി.ജെ വിനോദിന് കൈ അടയാളവും ലഭിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അപരനായി മല്‍സരിക്കുന്ന സ്വതന്ത്രന്‍ വിനോദ് എം.പി ക്ക് ലഭിച്ചത് ഗ്യാസ് സിലണ്ടറാണ്. സമാജ് വാദി ഫോര്‍വേര്‍ഡ് ബ്‌ളോക്കിന്റെ സ്ഥാനാര്‍ഥി അബ്്ദുല്‍ ഖാദര്‍ വാഴക്കാലയ്ക്ക് ക്രെയിനാണ് ചിഹ്നം. അശോകന്‍ (പൈനാപ്പിള്‍), ജെയ്‌സണ്‍ തോമസ് (ഐസ്‌ക്രീം), ബോസ്‌കോ കളമശ്ശേരി (ഹെല്‍മെറ്റ്്്) എന്നിവരാണ് മറ്റു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളെല്ലാം തന്നെ മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും കേന്ദ്രങ്ങളും സന്ദര്‍ശിച്ച് വോട്ടു തേടുന്ന തിരക്കിലാണ്.
പ്രചാരണം ചൂട് പിടിച്ചിരിക്കുന്ന വ്യവസായ നഗരമായ എറണാകുളം മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോ ഇല്ലെന്നതാണ് പ്രത്യേകത. നിലവിലെ ബൂത്തുകള്‍ സംബന്ധിച്ച് പൊലിസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ അഞ്ച് പ്രശ്‌നസാധ്യത ബൂത്തുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രാഷട്രീയ സംഘട്ടനങ്ങളോ തര്‍ക്കങ്ങളോ സമീപകാലത്തുണ്ടാകാത്തതു പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലെന്ന്് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
മഞ്ചേശ്വരത്ത്
ഏഴു പേര്‍
കാസര്‍കോട്: പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത് ഏഴു പേര്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ എം.സി ഖമറുദ്ദീന്‍ (യു.ഡി.എഫ്), എം ശങ്കര്‍ റൈ (എല്‍.ഡി.എഫ്), രവീശ തന്ത്രി കുണ്ടാര്‍ (എന്‍.ഡി.എ) എന്നിവരാണ് മുന്നണികളുടെ സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഒരു അപരനുണ്ട്.
വട്ടിയൂര്‍ക്കാവില്‍
എട്ടു സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എട്ടു സ്ഥാനാര്‍ഥികള്‍. സൂക്ഷ്മപരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയും കഴിഞ്ഞതോടെ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയായി. സി.പി.എം സ്ഥാനാര്‍ഥിയായി വി.കെ പ്രശാന്തും (ചുറ്റിക അരിവാള്‍ നക്ഷത്രം) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.മോഹന്‍കുമാറും (കൈ) ബി.ജെ.പി സ്ഥാനാര്‍ഥിയായി എസ്.സുരേഷ് (താമര) എന്നിവരാണു മത്സരിക്കുന്നത്.
സുരേഷ് എസ്.എസ് (പൈനാപ്പിള്‍) മുരുകന്‍.എ (ഓട്ടോറിക്ഷ) എ.മോഹനകുമാര്‍ (ഗ്ലാസ് ടംബ്ലര്‍), മിത്രകുമാര്‍.ജി (മോതിരം), നാഗരാജ് (ട്രക്ക്) എന്നിങ്ങനെ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികളും അന്തിമപട്ടികയിലുണ്ട്. ഈ മാസം 21നാണു തെരഞ്ഞെടുപ്പ്. 24നാണു വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 5 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 5 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 6 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 6 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 6 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 6 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 7 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 7 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 7 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 7 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 8 hours ago
എന്റെ പേര്‍ ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 9 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 9 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 9 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 11 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 11 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 12 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 12 hours ago
പഠിപ്പു മുടക്കിന്റെ പേര്‍ പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 14 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 16 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 9 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 10 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 10 hours ago