HOME
DETAILS

സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു; അന്തിമപട്ടികയായി

  
Web Desk
October 03 2019 | 19:10 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82

 


കൊച്ചി: എറണാകുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അങ്കത്തിന് മല്‍സരിക്കാന്‍ ഒമ്പതുപേര്‍ രംഗത്ത്്. ആറു സ്വതന്ത്രര്‍ അടക്കം ഒമ്പതു പേരുടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.
ദേശീയ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസിന് കൈപ്പത്തിയും ബി.ജെ.പിക്ക് താമരയും അനുവദിച്ചപ്പോള്‍ എറണാകുളത്തെ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ.മനു റോയിക്ക് ലഭിച്ചത് ഓട്ടോറിക്ഷയാണ്. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം നേടി നല്‍കിയിട്ടുള്ള ടെലിവിഷന്‍ ലഭിച്ചതാകട്ടെ ഇത്തവണ അപരനായി എത്തിയ മനു കെ.എം എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ്. എറണാകുളം മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോള്‍ മല്‍സരിച്ച് ജയിച്ചത് ടെലിവിഷന്‍ അടയാളത്തിലായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി രാജഗോപാലിന് താമരയും യു.ഡി.എഫിന്റെ ടി.ജെ വിനോദിന് കൈ അടയാളവും ലഭിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അപരനായി മല്‍സരിക്കുന്ന സ്വതന്ത്രന്‍ വിനോദ് എം.പി ക്ക് ലഭിച്ചത് ഗ്യാസ് സിലണ്ടറാണ്. സമാജ് വാദി ഫോര്‍വേര്‍ഡ് ബ്‌ളോക്കിന്റെ സ്ഥാനാര്‍ഥി അബ്്ദുല്‍ ഖാദര്‍ വാഴക്കാലയ്ക്ക് ക്രെയിനാണ് ചിഹ്നം. അശോകന്‍ (പൈനാപ്പിള്‍), ജെയ്‌സണ്‍ തോമസ് (ഐസ്‌ക്രീം), ബോസ്‌കോ കളമശ്ശേരി (ഹെല്‍മെറ്റ്്്) എന്നിവരാണ് മറ്റു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളെല്ലാം തന്നെ മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും കേന്ദ്രങ്ങളും സന്ദര്‍ശിച്ച് വോട്ടു തേടുന്ന തിരക്കിലാണ്.
പ്രചാരണം ചൂട് പിടിച്ചിരിക്കുന്ന വ്യവസായ നഗരമായ എറണാകുളം മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോ ഇല്ലെന്നതാണ് പ്രത്യേകത. നിലവിലെ ബൂത്തുകള്‍ സംബന്ധിച്ച് പൊലിസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ അഞ്ച് പ്രശ്‌നസാധ്യത ബൂത്തുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രാഷട്രീയ സംഘട്ടനങ്ങളോ തര്‍ക്കങ്ങളോ സമീപകാലത്തുണ്ടാകാത്തതു പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലെന്ന്് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
മഞ്ചേശ്വരത്ത്
ഏഴു പേര്‍
കാസര്‍കോട്: പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത് ഏഴു പേര്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ എം.സി ഖമറുദ്ദീന്‍ (യു.ഡി.എഫ്), എം ശങ്കര്‍ റൈ (എല്‍.ഡി.എഫ്), രവീശ തന്ത്രി കുണ്ടാര്‍ (എന്‍.ഡി.എ) എന്നിവരാണ് മുന്നണികളുടെ സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഒരു അപരനുണ്ട്.
വട്ടിയൂര്‍ക്കാവില്‍
എട്ടു സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എട്ടു സ്ഥാനാര്‍ഥികള്‍. സൂക്ഷ്മപരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയും കഴിഞ്ഞതോടെ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയായി. സി.പി.എം സ്ഥാനാര്‍ഥിയായി വി.കെ പ്രശാന്തും (ചുറ്റിക അരിവാള്‍ നക്ഷത്രം) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.മോഹന്‍കുമാറും (കൈ) ബി.ജെ.പി സ്ഥാനാര്‍ഥിയായി എസ്.സുരേഷ് (താമര) എന്നിവരാണു മത്സരിക്കുന്നത്.
സുരേഷ് എസ്.എസ് (പൈനാപ്പിള്‍) മുരുകന്‍.എ (ഓട്ടോറിക്ഷ) എ.മോഹനകുമാര്‍ (ഗ്ലാസ് ടംബ്ലര്‍), മിത്രകുമാര്‍.ജി (മോതിരം), നാഗരാജ് (ട്രക്ക്) എന്നിങ്ങനെ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികളും അന്തിമപട്ടികയിലുണ്ട്. ഈ മാസം 21നാണു തെരഞ്ഞെടുപ്പ്. 24നാണു വോട്ടെണ്ണല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago