HOME
DETAILS
MAL
കിഡംബി ശ്രീകാന്തിന് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് കിരീടം
backup
June 18 2017 | 11:06 AM
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ കെ ശ്രീകാന്തിന്. ഫൈനലില്‍ ജപ്പാന്‍ താരം കസുമാസ സകായിയെ തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ കിരീട നേട്ടം.
ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്.
21-11, 21-19 എന്നിങ്ങനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിന്റെ ജയം.
ടൂര്‍ണ്ണമെന്റില്‍ ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരം സന്‍ വാന്‍ഹുവിനെ തോല്‍പ്പിച്ചാണ് ഫൈനലിന് അര്‍ഹത നേടിയത്.
നേരത്തെ ചൈന ഓപ്പണും ഇന്ത്യന്‍ ഓപ്പണും ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."