HOME
DETAILS
MAL
കുട്ടികളെ അര്‍ധ നഗ്നരാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി
backup
June 18 2017 | 22:06 PM
പട്ന: സ്കൂള്‍ യൂണിഫോം ഫീസ് അടക്കാന്‍ വൈകിയതിന് പെണ്‍കുട്ടികളെ അര്ധനഗ്നരാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ബിഹാറിലെ ബെഗുസരായിയിലെ സ്വകാര്യ സ്കൂളിലാണ് പെണ്‍കുട്ടികളെ അധ്യാപകര്‍ അര്‍ധ നഗ്നരാക്കിയത്. ഫീസ് അടക്കുന്ന കാര്യത്തിലുണ്ടായ വീഴ്ചയാണ് സ്കൂള്‍ അധികൃതര്‍ മക്കളെ അര്‍ധ നഗ്നരാക്കാന്‍ കാരണം. പണം നല്കാന് സമയം ചോദിച്ചിട്ടും നല്‍കാതെ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ചുന്‍ചുന്‍ സാ മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."