മജ്‌ലിസുന്നൂര്‍ ഉദ്ഘാടനം ചെയ്തു
കാളികാവ്: വാഫി കാംപസ് റമദാന്‍ പ്രഭാഷണത്തോടനുബന്ധിച്ച് നടന്ന മജ്‌ലിസുന്നൂര്‍ കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അധ്യക്ഷനായി. സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി ഉദ്‌ബോധന ഭാഷണം നിര്‍വഹിച്ചു. അസീസ് മുസ്‌ലിയാര്‍ മൂത്തേടം മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി.
മൊയ്തീന്‍ ഫൈസി പുത്തനഴി, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, ഇബ്രാഹീം ഫൈസി റിപ്പണ്‍, എം.കെ ഫൈസി കൊടശ്ശേരി, കുട്ടി ഫൈസി മഞ്ഞപ്പെട്ടി, മുജീബ് റഹ്മാന്‍ ദാരിമി ഉദരംപൊയില്‍, ബഹാഉദ്ദീന്‍ ഫൈസി ഉദരംപൊയില്‍, വി.കെ ഉമര്‍ കുഞ്ഞു, ഡോ.ലുഖ്മാനുല്‍ ഹക്കീം വാഫി അല്‍ അസ്ഹരി, ഡോ.അബ്ദുല്‍ ബറ് വാഫി അല്‍ അസ്ഹരി, ഡോ.അയ്യൂബ് വാഫി, ഡോ.മുഹമ്മദലി വാഫി, നൗഫല്‍ റഊഫ് വാഫി, ശമീര്‍ വാഫി ആലുവ, നൗഷാദ് പുഞ്ച, കുഞ്ഞുമൊതീന്‍ അന്‍വരി, ഫൈസല്‍ വാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാഫി അലുംനി അസോസിയേഷനും കളികാവ് വാഫി കാംപസ് ജീറാന്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വാഫി വഫിയ്യ റമദാന്‍ പ്രഭാഷണ പരമ്പരയുടെ സമാപന ദിവസത്തോടനുബന്ധിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വഫിയ്യ പ്രഭാഷണത്തിന് ഫാത്തിമ വഫിയ്യ കണ്ണൂര്‍, ശഹര്‍ബാന്‍ വഫിയ്യ പാണ്ടിക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."