ജൂത കുടിയേറ്റക്കാരെ തിരിച്ചയച്ചതിന് മാപ്പുപറഞ്ഞ് കാനഡ പ്രധാനമന്ത്രി
ടോറന്‍ഡോ: 80 വര്‍ഷങ്ങള്‍ക്കു മുന്‍പു രാജ്യത്ത് അഭയം തേടിയ ജൂത കുടിയേറ്റക്കാരെ തിരിച്ചയച്ചതിനു മാപ്പുപറഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
കപ്പലില്‍ അഭയം തേടിയ 907 ജൂതന്മാരെയായിരുന്നു കാനഡ തിരിച്ചയച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒരു മാസം മുന്‍പായിരുന്നു സംഭവം.
'കാനഡയുടെ ആ പ്രതികരണത്തിലെ ദയയില്ലായ്മയ്ക്കു ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതിനു മുന്‍പുതന്നെ ഖേദം പ്രകടിപ്പിക്കാത്തതിനും മാപ്പുചോദിക്കുന്നു'-ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോ പറഞ്ഞു. നിരപരാധികളായ ഇരകളെ ഹിറ്റ്‌ലറുടെ ഭരണകൂടത്തിലേക്കു തിരിച്ചയക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍ ചെയ്തതെന്നും അഭയാര്‍ഥികളോട് അത്തരമൊരു വിദ്വേഷം കാണിച്ച തങ്ങള്‍ക്ക് ആ മരണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1939 മെയ് മാസത്തിലാണ് ജൂത കുടിയേറ്റക്കാരുമായി എം.എസ് സെന്റ് ലൂയി എന്ന കപ്പല്‍ ക്യൂബയിലെ ഹവാനയിലേക്കു തിരിച്ചത്. എന്നാല്‍, അവര്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കുകയാണുണ്ടായത്. യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും അവരെ തള്ളി. അതോടെ കപ്പലിലെ കുടിയേറ്റക്കാര്‍ യൂറോപ്പിലേക്കുതന്നെ തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാകുകയും തിരിച്ചുപോയ അവരില്‍ 250 പേര്‍ വംശഹത്യയ്ക്ക് ഇരയാകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."