ഇന്ന് വായനദിനം വായനയില്‍ മുഴുകി ഊര്‍ങ്ങാട്ടിരിയിലെ അമ്മമാര്‍
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ അമ്മമാര്‍ വായനയുടെ ലോകത്താണ്. സിനിമകള്‍ക്കും സീരിയലുകള്‍ക്കും അവധി നല്‍കി സദാസമയവും പുസ്തകവുമായുള്ള അമ്മമാരുടെ ജീവിതത്തിന് കാരണമായത് ഒരു പറ്റം വിദ്യാര്‍ഥികളു. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് പുതിയ ദൗത്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ ദത്തെടുത്ത തെരട്ടമ്മല്‍ ഗ്രാമത്തില്‍ സ്ഥാപിച്ച അക്ഷരദീപം ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങളാണ് അമ്മമാര്‍ക്ക് വായനക്കായി നല്‍കിയത്. എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പുസ്തകങ്ങള്‍ ശേഖരിച്ച് വീട്ടിലെത്തിച്ച് നല്‍കി. വായനാശീലം വര്‍ധിപ്പിക്കുക, ഭാഷ, സാഹിത്യം എന്നിവയോട് താല്‍പര്യം ജനിപ്പിക്കുക, സീരിയല്‍, മൊബൈല്‍ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കുക, വിദ്യാര്‍ത്ഥികളുടെ പഠന മേഖല സുഗമമാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ വിദ്യാര്‍ഥിയും ആദ്യ ഘട്ടത്തില്‍ പത്ത് വീടുകള്‍ തെരഞ്ഞെടുത്ത് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്കായി ആദ്യ ഘട്ടത്തില്‍ 200 വീടുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും സഹായം സ്വീകരിച്ചാണ് പ്രവര്‍ത്തനത്തിനാവശ്യമായ തുക കണ്ടെത്തുന്നത്. പ്രോഗ്രാം ഓഫിസര്‍ എം. കൃഷ്ണനുണ്ണി, രണ്ടാം വര്‍ഷ വളണ്ടിയര്‍മാരായ ജസ്‌ന, മനീഷ്, അഞ്ജലി, ആയിശ നുസ്ബ, ഷാഹിദ് അമീന്‍, വിഷ്ണുലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അമ്മമാരുടെ വായന പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."