HOME
DETAILS
MAL
അട്ടപ്പാടി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
backup
November 09 2018 | 02:11 AM
മണ്ണാര്‍ക്കാട്: അട്ടപ്പാടി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു.വ്യാപക കൃഷിനാശമാണ് കോട്ടത്തറ പുളിയപ്പതിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്.മലപ്പുറം മൊറയൂര്‍ സ്വദേശി റമീസിന്റെ സ്ഥലത്തെ 150 വാഴയോളമാണ് കാട്ടാന നശിപ്പിച്ചത്. ഈ പ്രദേശത്ത് ആനയിറങ്ങുന്നത് പതിവാണെന്നും,ഒറ്റ കൊമ്പന്‍ സ്ഥിരം ശല്യം വിതക്കാറുണ്ടെന്നും ഇവര്‍ പരാതിപ്പെടുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സമാന രീതിയില്‍ 200 ഓളം വാഴകളാണ് ഈ മേഖലിയല്‍ നശിപ്പിച്ചത്.വെള്ളത്തിന്റെ ലഭ്യത തീരെ കുറവുള്ള ഈ മേഖലയില്‍ ബുദ്ധിമുട്ടിയാണ് പലരും കൃഷി ഇറക്കാറുള്ളത്.തുടരെയുള്ള വന്യ ജീവികളുടെ ആക്രമണങ്ങളില്‍ നിരാശരാണ് പ്രദേശവാസികളും കര്‍ഷകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."