കൂടത്തായി കൊലപാതകം;ഗൂഢാലോചനയില്‍ പങ്കില്ലെന്ന് ആശുപത്രി അധികൃതര്‍
കോഴിക്കോട്: കൂടത്തായി കേസിലെ ഗൂഢാലോചനയില്‍ യാതൊരുവിധ ബന്ധവുമില്ലെന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍ അധികൃതര്‍. മരിച്ചവരുടെ രേഖകള്‍ പൊലിസിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി രേഖകളില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം.വി മുബാറക്.
മാധ്യമങ്ങളില്‍ വരുന്നതുപോലെ ആറ് പേരുടേയും മരണം ശാന്തി ആശുപത്രിയില്‍ വെച്ചല്ല നടന്നതെന്നും ആശുപത്രി രേഖകള്‍ പ്രകാരം രണ്ട് പേരുടെ മരണം മാത്രമാണ് ശാന്തി ഹോസ്പിറ്റലില്‍ വെച്ച് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മരിക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പാണ് മാത്യു വിവിധ വകുപ്പുകളിലായി ചികിത്സതേടിയത്.
പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ ഉണ്ടായിരുന്നു. 2014ലാണ് അബോധാവസ്ഥയില്‍ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി വരുന്ന രോഗി ആയതിനാല്‍ മാത്യുവിന്റെ മരണത്തില്‍ അസ്വാഭാവികതയെന്നും തോന്നിയിരുന്നില്ല.
2014ലാണ് സിലിയെ അപസ്മാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് 2016ലാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപസ്മാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ട് മരണത്തില്‍ അസ്വാഭാവികത തോന്നിയിരുന്നില്ല.
സിലിയുടെ മകള്‍ ആല്‍ഫയെ 2015ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ 11 മണിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആല്‍ഫ വിദഗ്ധ ചികിത്സയ്ക്കായി സിലിയെ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിന്റെ ഭാ?ഗമായി എത്തിയപ്പോഴാണ് ആല്‍ഫയുടെ മരണവിവരം അറിയുന്നത്.
മറ്റാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."