സിറിയയിലേക്ക് ഉഗ്രശേഷിയുള്ള മിസൈല്‍ തൊടുത്ത് ഇറാന്റെ തിരിച്ചടി
തെഹ്റാന്: രാജ്യത്ത് അടുത്തിടെ നടന്ന പാര്‍ലമെന്റ് ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്കി ഇറാന്. തങ്ങളുടെ സ്വന്തം കേന്ദ്രത്തില്‍നിന്നു സിറിയയിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉഗ്രശേഷിയുള്ള മിസൈല്‍ ആക്രമണമാണ് നടത്തിയതെന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
പടിഞ്ഞാറന്‍ ഇറാനില്‍നിന്നു സിറിയയിലെ 'ടെറര്‍ ബേസ് ' എന്നറിയപ്പെടുന്ന ഐഎസ് കേന്ദ്രമായ ദെയിര്‍ ഇസൊര് പ്രവിശ്യയെ ലക്ഷ്യമാക്കിയാണ് മധ്യനിര മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊലപ്പെട്ടതായും ആയുധങ്ങള്‍ നശിച്ചതായും ഇറാന് പ്രസ്താവനയില്‍ പറഞ്ഞു.
1980-88 കാലഘട്ടത്തിലെ ഇറാന് -ഇറാഖ് യുദ്ധത്തിനു ശേഷം 30 വര്‍ഷത്തിനു ശേഷമാണ് ഇറാന് പുറത്തുള്ള ഒരു രാജ്യത്തേക്കു മിസൈല്‍ ആക്രമണം നടത്തുന്നത്. ഇറാനിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പുറമെ സിറിയയിലും ഇറാഖിലും ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുള്ള ഇറാന് സുപ്രീം ലീഡര്‍ ആയതുള്ള ഖാംനഇ യുടെ പ്രസ്താവനക്ക് തൊട്ടു പിന്നിലാണ് ആക്രമണം നടന്നത്.
ഈ മാസം ഏഴിന് ഇറാനില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."