വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയതിനുള്ള കാരണം പിന്നീടു പറയുമെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിനുള്ള കാരണം പിന്നീടു പറയുമെന്ന് ജേക്കബ് തോമസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഗവേര്‍ണന്‍സിന്റെ ഡയറക്ടറായി ചുമതല ഏറ്റെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോത്തെ ജോലിയില്‍ കാലാവധി തികയ്ക്കുമെന്നു യാതൊരു ഉറപ്പുമില്ല. എന്നാല്‍ താന്‍ ഇപ്പോള്‍ ആരുടേയും കൂട്ടിലല്ല. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയത് എന്തിനാണെന്നു താനാണോ സര്‍ക്കാറാണോ ആദ്യം പറയുക എന്നു നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനെ കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നാളത്തെ കാര്യം പോലും തനിക്കു പ്രതീക്ഷയില്ല പിന്നെ എങ്ങനെ മറ്റന്നാളത്തെ കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഐ.എം.ജി പ്രഗല്‍ഭര്‍ ഇരുന്ന സ്ഥാപനമാണ്. ഇത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ആണ്. ക്രമസമാധാനത്തിന്റെ മാനേജ്‌മെന്റ് ഐ.എം.ജിലാണ്. ഞാന്‍ ശ്രദ്ധിക്കേണ്ടത് സാധാരണക്കാരുടെ പക്ഷത്താണ്. സാധാരണക്കാര്‍ക്ക് ഒരു മാനേജ്‌മെന്റ് ആവശ്യമായിവന്നാല്‍...ഇതുവരെ പോകാത്ത വഴിയിലൂടെ സഞ്ചരിച്ചുകൂടെ എന്നും അദ്ദേഹം ചോദിച്ചു.
രണ്ടര മാസത്തെ അവധിക്കു ശേഷം തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമനം നിയമനം നല്‍കിയിരുന്നു. അവധി അവസാനിച്ച സാഹചര്യത്തില്‍ ഏത് തസ്തികയില്‍ നിയമനം നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ വിദ്ഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ.എം.ജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."