അതിദി കൊലക്കേസ്; അമ്മൂമ്മയേയും പിതൃസഹോദരനേയും വിസ്തരിച്ചു
കോഴിക്കോട്: തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അതിദി എസ് നമ്പൂതിരിയെന്ന ഏഴ് വയസുകാരിയെ രണ്ടാനമ്മയും അച്ഛനും കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയേയും പിതൃസഹോദരനേയും അയല്‍ക്കാരേയും കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ശങ്കരന് നായര്‍ മുന്‍പാകെ വിസ്തരിച്ചു.
സാക്ഷി വിസ്താരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ അദിതിയുടെ അമ്മ ശ്രീജയുടെ മാതാവ് മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് മാലതി അന്തര്‍ജ്ജനം, പ്രതി ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ സഹോദരന് ഗോവിന്ദന് നമ്പൂതിരി, അദിതിയുടെ അയല്‍വാസികളായ ആണ്ടിക്കുട്ടി മാസ്റ്റര്‍, അനീഷ്, അശോകന് എന്നിവരെയാണ് വിസ്തരിച്ചത്.
ചെറുമക്കളെ സുബ്രഹ്മണ്യനും രണ്ടാം ഭാര്യ റംല എന്ന ദേവകിയും തന്നില്‍നിന്നും അകറ്റിനിര്ത്തിയതായും, ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും മാലതി അന്തര്‍ജ്ജനം കോടതിയില്‍ മൊഴിനല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ അതിദിയുടെ മൃതദേഹത്തില്‍ മുറിവുകളും പൊള്ളിച്ച പാടുകളും കണ്ടതായി ഗോവിന്ദന് നമ്പൂതിരി കോടതിയെ അറിയിച്ചു.
അതിദിയെയും സഹോദരന് അരുണിനെയും സുബ്രഹ്മണ്യന് നമ്പൂതിരിയും രണ്ടാനമ്മയും ക്രൂരമായി മര്‍ദിക്കുന്നത് പലതവണ കണ്ടതായി അയല്‍വാസികളും മൊഴിനല്‍കി.
കേസിലെ തുടര്‍വിസ്താരം ഈ മാസം എട്ടിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."