താലൂക്കാശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: പി അയിഷാപോറ്റി എം.എല്‍.എ
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചതായി പി അയിഷാ പോറ്റി എം.എല്‍.എ. ആശുപത്രിയില്‍ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ. മണ്ഡലത്തിലെ ആരോഗ്യ പരിപാലന രംഗത്ത് നൂതന മാറ്റം കൊണ്ടു വരാന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ ആശുപത്രിയെ കിടപിടിക്കുന്ന വികസ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ആവിഷ്ക്കരിക്കുന്നത്. അതിനായി ആദ്യഘട്ടത്തില്‍ 90 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക. ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബ് സാധാരണക്കാന് ഉപകാരപ്രദമാണ്.
ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് യൂനിറ്റ് ഉടന്‍ ആരംഭിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുകയാണെന്നും എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുതിയതായി അനുവദിച്ച അള്‍ട്രാസൗണ്ട് സ്കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ ബി.ശ്യാമളയമ്മയും നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്മാന് സി. മുകേഷ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംല എസ്, കൗണ്‍സിലര്‍മാരായ ഗീതാ സുധാകരന്, എസ്.ആര് രമേശ്, നെല്‍സണ്‍ തോമസ്, ലീല ഗോപിനാഥ്, ശ്രീകല, ഉണ്ണിണികൃഷ്ണമേനോന്, ജ്യോതി മറിയം ജോണ്‍, ഷൂജ ജെസിം, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മണികണ്ഠന്, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍, ഡോ. മറീന പോള്‍, ജില്ലാ ലാബ് ടെക്നീഷ്യന് ഉഷ, ആശുപത്രി വികസന സമിതി അംഗങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."