റോഡിലെ കുഴിയടക്കാന്‍ 14 കിലോമീറ്ററിന് 15 ലക്ഷം
കര്‍ക്കിടാംകുന്ന്: റോഡിലെ ഓട്ടയടക്കല്‍ പ്രവൃത്തി കാര്യക്ഷമമല്ലെന്ന പരാതി ഉയരുന്നു. സംസ്ഥാന പാതയായ കുമരംപുത്തൂര്‍ - ഒലിപ്പുഴ റോഡില്‍ കുമരംപുത്തൂരില്‍ നിന്നും കര്‍ക്കിടാംകുന്ന് കുളപ്പറമ്പ് വരെയുള്ള റോഡിലെ കുഴികള്‍ അടക്കുന്ന പ്രവൃത്തിയിലാണ് വ്യാപകമായ ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
മണ്ണാര്‍ക്കാട് പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ കീഴില്‍ വരുന്ന റോഡിന്റെ പ്രവര്‍ത്തിയിലാണ് അടക്കാത്ത നിരവധി കുഴികളുമായി പാതി വഴിയില്‍ നിര്‍ത്തിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മൂന്ന് റീച്ചുകളിലായി 14കിലോമീറ്റര്‍ റോഡിന് 15 ലക്ഷം രൂപയാണ് അറ്റകുറ്റപണികള്‍ക്ക് മാത്രമായി ഫണ്ടനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ റോഡില്‍ അരിയൂര്‍ പാലം, കോട്ടോപ്പാടത്തെ കയറ്റം, കൂമഞ്ചേരിക്കുന്ന്, മുണ്ടത്ത് പളളിക്ക് സമീപം, അലനല്ലൂര്‍ രജിസ്ട്രാര്‍ ഓഫിസിന് സമീപം, പാലക്കാഴി പുളിക്കല്‍, ഉണ്ണിയാല്‍ ഷാപ്പുംപടിക്ക് സമീപം എന്നിവിടങ്ങളിലാണ് റോഡിന് കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുന്നത്.
ഇതില്‍ മണ്ണാര്‍ക്കാട് പി.ഡബ്ലിയു.ഡിയുടെ പരിധി അവസാനിക്കുന്ന ഏതാനും മീറ്ററുകള്‍ക്കടുത്തുളള ഉണ്ണിയാല്‍ ഷാപ്പുംപടിയിലെ റോഡില്‍ രൂപാന്തരപ്പെട്ട വന്‍കുഴികളാണ് ഇതുവരെയും അറ്റകുറ്റപണികള്‍ നടത്താതെ അപകടം വിളിച്ചോതി നില്‍ക്കുന്നത്.
അഴുക്കുചാലിന്റെ അഭാവത്തില്‍ ഓരോ മഴക്കാലത്തും റോഡ് തകരുന്നത് നിത്യ സംഭവമാണ്. റോഡ് നേരത്തെ നവീകരിച്ചപ്പോള്‍ ഇവിടെ കള്‍വെര്‍ട്ട് നിര്‍മിച്ചിട്ടുണ്ടെങ്കിലും അഴുക്കുചാല്‍ നിര്‍മിച്ചില്ല.
ഇതാണ് ഇവിടെ വ്യാപകമായി റോഡ് തകരാന്‍ ഇടയാക്കുന്നത്. മണ്ണാര്‍ക്കാട് പൊതുമരാമത്ത് ഡിവിഷന്‍ അതിര്‍ത്തിയായ കുളപ്പറമ്പ് വരെയുളള റോഡില്‍ അറ്റകുറ്റപണി പൂര്‍ത്തിയായിട്ടില്ലെന്നും നികത്താന്‍ ശേഷിക്കുന്ന കുഴികള്‍ പ്രവര്‍ത്തിയുടെ അടുത്തഘട്ടത്തില്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."