വായന അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ആയുധം: സി.എസ് ചന്ദ്രിക
കണിയാമ്പറ്റ: അലിഖിതമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമങ്ങള്‍ അനുസരിക്കേണ്ട ബാധ്യത സമൂഹത്തിനില്ലെന്നും അതിനോടുള്ള എതിര്‍പ്പിന് ആക്കംകൂട്ടുന്ന വെളിച്ചമായി മാറാന്‍ വായനയ്ക്ക് കഴിയുമെന്നും എഴുത്തുകാരി സി.എസ് ചന്ദ്രിക.
കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച വായനദിന വായനവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അവര്‍.
സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന സ്വപ്നങ്ങള്‍ കാണാനും വായന പ്രേരണയാകും. നീതി നിഷേധങ്ങളെ തിരിച്ചറിയാനുള്ള ദാര്‍ശനികതലം വായന സൃഷ്ടിക്കും. വയനാടിന്റെ പ്രകൃതി സംതുലനം ഇല്ലാതായതും സംസ്‌കാരം മാറിയതും തിരിച്ചുപിടിക്കാനുമുള്ള മാര്‍ഗം കൂടിയാണ് വായന.
ചിലര്‍ക്ക് ജീവിതം അറിവാണ്. ഇന്ത്യ മുഴുവന്‍ പി.എന്‍ പണിക്കരെ അംഗീകരിക്കുന്നതായും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ടി. ഉഷാകുമാരി ജില്ലാതല വായനദിനാഘോഷവും വായന വാരാചരണവും ഉദ്ഘാടനം ചെയ്തു. ശരീരത്തിന് ഭക്ഷണം പോലെ മനസിന് പോഷണം നല്‍കുന്നതാണ് വായനയെന്ന് അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം പി. ഇസ്മയില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാലന്‍, എ.ഡി.സി ജനറല്‍ പി.സി മജീദ്, എസ്.എസ്.എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എന്‍ ബാബുരാജ്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.എസ് സുമേഷ്, പ്രധാനാധ്യാപിക എന്‍.കെ ഉഷാദേവി, പി.എന്‍ പണിക്കല്‍ ഫൗണ്ടെഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വേടക്കണ്ടി വിജയന്‍, പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി സംസാരിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടന്‍പാട്ട് അവതരിപ്പിച്ചു. വായനദിന പ്രതിജ്ഞയുമെടുത്തു. ജില്ലാ തല വായനവാരാചരണത്തിന്റെ ഭാഗമായി 23ന് രാവിലെ 10ന് കല്‍പ്പറ്റ ഗവണ്‍മെന്റ് കോളജ് ഓഡിറ്റോറിയത്തില്‍ പി.കെ ഗോപി 'വായനയുടെ വര്‍ത്തമാനം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. 22, 23 തിയതികളില്‍ കലക്ടറേറ്റില്‍ വിവിധ പ്രസാധകരുടെ പുസ്തകമേള സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."