HOME
DETAILS

ഓഫിസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു

  
backup
June 19 2017 | 20:06 PM

%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b0-%e0%b4%a4%e0%b4%95%e0%b4%b0

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ക്രൂലോബി ഓഫിസിന്റെ മേല്‍ക്കൂരയില്‍ ഒരു ഭാഗം ഞായറാഴ്ച രാത്രി ഓഫിസിനകത്തേക്ക് പൊട്ടിവീണു.
ഈ സമയം ഓഫിസില്‍ ആരുമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സിലിങ്ങിട്ടിരുന്നതിനാല്‍ പൊട്ടിവീണ ഓടും മറ്റും തറയിലേക്ക് വീണിരുന്നില്ല. രണ്ടും മൂന്നും ഫ്‌ലാറ്റുഫോമുകളുടെ മധ്യത്തിലുള്ള ഓടിട്ട മേല്‍ക്കൂരയോട് കൂടിയ ഈ നീളന്‍ കെട്ടിടത്തിലാണ് റെയില്‍വെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ ഓഫിസ്, സ്റ്റേഷന്‍ സൂപ്ര ഡണ്ടിന്റെ ഓഫിസ്, സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ്, സ്റ്റേഷന്‍ മാനേജരുടെ ഓഫിസ്, പാര്‍സല്‍ ഓഫിസ്, യാത്രക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിശ്രമമുറികള്‍ പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിന്റെ ഏതാണ്ട് മധ്യത്തിലാണ് ക്രൂലോബി ഓഫിസ്. എല്ലാ മുറികളിലും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് സീലിങ്ങ് ഇട്ടതിനാല്‍ ഓടിട്ട മേല്‍കൂര കാണാനോ മരത്തിന്റെ പട്ടിക ദുര്‍ബലപ്പെട്ടത് കണ്ടെത്താനോ കഴിയില്ല.
പട്ടിക ദുര്‍ബലപ്പെട്ടത് കാരണമാണ് ക്രൂലോബി ഓഫിസിന്റെ മേല്‍ക്കൂര പൊട്ടിവീണത്. ഇതോടെ മറ്റ് ഓഫിസുകളിലുള്ളവരെ ഭയം പിടികൂടിയിരിക്കുകയാണ്. പല ഓഫിസുകളും രാത്രിയും പ്രവര്‍ത്തിക്കുന്നവയാണ്. മേല്‍കൂരയുടെ പല ഭാഗത്തും പട്ടികകള്‍ ദുര്‍ബലപ്പെട്ടിരിക്കാമെന്നാണ് അവര്‍ സംശയിക്കുന്നത്. ഞായാഴ്ച രാത്രി മഴയുണ്ടായിരുന്നില്ല. എന്നിട്ടും മേല്‍കൂര പൊട്ടി വീണെങ്കില്‍ നല്ല മഴയുള്ള സമയത്ത് പല ഓഫിസുകളുടേയും മേല്‍ക്കൂര പൊട്ടിവീണേക്കാമെന്നും അപകടം സംഭവിച്ചേക്കാമെന്നും എല്ലാവരും ഭയപ്പെടുന്നു.
ബ്രിട്ടീഷുകാരുടെ കാലത്തുള്ളതാണ് ഈ കെട്ടിടം. അത് പെയിന്റടിച്ച് മോടി കൂട്ടാറുണ്ടെന്നല്ലാതെ മേല്‍ക്കൂരയില്‍ അടുത്ത കാലത്തൊന്നും അറ്റകുറ്റപണി നടന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  13 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  13 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  13 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  13 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  13 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  13 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago