HOME
DETAILS

തോലന്നൂരില്‍ ഗവ.കോളജ് അടുത്ത അധ്യായന വര്‍ഷം: മന്ത്രി ബാലന്‍

  
backup
June 19 2017 | 20:06 PM

%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%9f

തോലന്നൂര്‍: തോലന്നൂരില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഗവ.കേളജ് പ്രവര്‍ത്തനം തുടങ്ങുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തോലന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായനാദിനാചരണവും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

തരൂര്‍ നിയോജകമണ്ഡലം എം.എല്‍.എയുടെ 2015-16 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.5 കോടി ചെലവിട്ടാണ് തോലന്നൂര്‍ ജി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് മൂന്നു നില സ്‌കൂള്‍ കെട്ടിടം പണിയുക. താഴത്തെ നിലയില്‍ വായനാമുറി, ലാബ് എന്നിവയും മുകളില്‍ ക്ലാസ്മുറികളും ശൗചാലയങ്ങളുമുണ്ടാകും.
തോലന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നായിരിക്കും പുതിയ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുക. തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ക്കാണ് മുന്‍ഗണന. പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. പത്ത് കോടിയുടെ നിര്‍മാണ പ്രവൃത്തികളാണ് സ്‌കൂളില്‍ നടക്കുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയം, കളിസ്ഥലം, അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, ഗസ്റ്റ് ഹൗസ്, ലിഫ്റ്റ് തുടങ്ങിയവയുടെ നിര്‍മാണ പ്രവൃത്തികളാണ് നടത്തുക.
പഴമ്പാലക്കോടുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ഇന്‍സ്റ്റിറ്റിയുട്ടിന് തരൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയോട് ചേര്‍ന്ന് അഞ്ച് കോടിയുടെ കെട്ടിടം നിര്‍മിക്കും. തരൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ കോഴ്‌സുകളോ ബിരുദാനന്തര ബിരുദ കോഴ്‌സുകളോ തുടങ്ങും. വിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേത്. ഇത്തവണ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനായെന്ന് മാത്രമല്ല കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടി.
ആദിവാസി മേഖലകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ആദിവാസി ഗോത്രഭാഷയറിയുന്ന ബി.എഡ്, ടി.ടി.സി യോഗ്യതയുള്ള 243 ആദിവാസികളെ ഗോത്രഭാഷ അധ്യാപകരായി നിയമിച്ചു. അട്ടപ്പാടിയിലും ഉടന്‍ നിയമനം നടത്തും. സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവ് വായനയെ പിന്നോട്ടടിച്ചിട്ടുണ്ട്. എന്നാല്‍ ആധുനിക മാധ്യമങ്ങളിലൂടെ വായന എങ്ങനെ മെച്ചെപ്പെടുത്താനാകും എന്നാണ് നാം ചിന്തിക്കേണ്ടത്. നവോത്ഥാന മുന്നേറ്റങ്ങള്‍ സാധ്യമായത് വായനയിലൂടെയാണ്. പി.എന്‍ പണിക്കര്‍ കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് നല്‍കിയ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയുട്ടിന്റെ പത്ത് പുസ്തകങ്ങള്‍ മന്ത്രി വിവിധ സ്‌കൂളുകളിലെ വിദ്യാരംഗം കലാസാഹിത്യ വിദ്യാര്‍ഥികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. തോലന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയ ആര്‍. രഹ്നയെ മന്ത്രി അനുമോദിച്ചു.
സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി അധ്യക്ഷയായി. കുത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളീധരന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago
No Image

'വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും': ഷാനിമോൾ ഉസ്മാൻ

Kerala
  •  a month ago
No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago