HOME
DETAILS
MAL
രഹ്‌ന മനോജിന് കോടതിയുടെ വിമര്‍ശനം
backup
November 09 2018 | 19:11 PM
കൊച്ചി: ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മതവിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്‌ന മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
മതസ്പര്‍ധ വളര്‍ത്തുന്ന ചിത്രങ്ങളും പരാമര്‍ശങ്ങളും ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിന് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹ്‌ന മുന്‍കൂര്‍ ജാമ്യംതേടിയത്.
അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ എന്തിന് ശബരിമലക്ക് പോയെന്ന് കോടതി ചോദിച്ചു. നിങ്ങള്‍ ഭക്തയാണോയെന്ന് ജസ്റ്റിസ് സുനില്‍ തോമസ് ചോദിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും പരാമര്‍ശങ്ങള്‍ നടത്തിയതിനും തെളിവുണ്ട്.
അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കേസ് വിധിപറയാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."