HOME
DETAILS

ആരോഗ്യമേഖലയില്‍ പുതിയ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം: കോടിയേരി

  
backup
June 19, 2017 | 8:40 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95-2

കരുനാഗപ്പള്ളി: ആരോഗ്യമേഖലയില്‍ പുതിയ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ക്യാപ്റ്റന്‍ ലക്ഷ്മി ഹെല്‍ത്ത് ആന്റ് പാലിയേറ്റിവ് സൊസൈറ്റി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ആര്‍ദ്രം പദ്ധതി. കുടുംബ ഡോക്ടര്‍ എന്ന സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ക്യൂബയാണ് ഈ രംഗത്ത് ശ്രദ്ദേയമായ മാതൃക സൃഷ്ടിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പരിസര ശുചീകരണത്തിന് സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. പാലിയേറ്റിവ് സംഘടനകളും ഗ്രന്ഥശാലകളും തദ്ദേശസ്ഥാപനങ്ങളും ഇതിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അര്‍ബുദ രോഗം ബാധിച്ച് അകാലത്തില്‍ മരണപ്പെട്ട മരുതൂര്‍ക്കുളങ്ങര തെക്ക് രതീഷ് ഭവനത്തില്‍ രതീഷിന്റെ മാതാപിതാക്കള്‍ക്കാണ് വീട് വച്ചു നല്‍കിയത്. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി കോട്ടയില്‍ രാജു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ ജി ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി, ഏരിയാ സെക്രട്ടറി പി കെ ബാലചന്ദ്രന്‍ ,ഡോ.എ നാസര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  5 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  6 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  6 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  7 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  7 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  7 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago