ആണവായുധം ഉപയോഗിക്കലും അതു വികസിപ്പിക്കലും ഇസ്ലാമിക വിരുദ്ധമാണെന്ന് ആയുത്തുല്ല ഖാംനഇ
തെഹ്റാന്: ആണവായുധം ഉപയോഗിക്കലും അതു വികസിപ്പിക്കലും ഇസ്ലാമിക വിരുദ്ധമാണെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഇ. ആണവായുധം സംബന്ധിച്ച് ഇറാനും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ കൊമ്പുകോര്‍ത്തു വരുന്നതിനിടെയാണ്, ആണവായുധം സംബന്ധിച്ച് ഇറാന് ഇസ്ലാമിക് റിപബ്ലികിന്റെ പരമോന്നത നേതാവ് നിലപാട് വ്യക്തമാക്കിയത്. തലസ്ഥാനമായ തെഹ്റാനില്‍ പ്രമുഖ വിദ്യാഭ്യസ വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും സംസാരിക്കുകയായിരുന്നു ഖാംനഇ
ആ പാതയിലൂടെ സഞ്ചരിക്കാന്‍ നമുക്കു കഴിയുമെന്നിരിക്കെ തന്നെ ഇസ്ലാം മതത്തിന്റെ വിധിവിലക്കിന്റെ അടിസ്ഥാനത്തില്‍ നമ്മള് അത് ഹറാം ആക്കിയിരിക്കുന്നു. അതിനാല്‍ ഇസ്ലാം പൂര്‍ണമായി വിലക്കിയ ആയുധം വികസിപ്പിക്കാനോ അതുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാനോ നമുക്ക് കഴിയില്ല- അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ സയന്‍സിലും എന്‍ജിനീയറിങ്ങിലും നാനോ ടെക്നോളജിയിലും ഇറാന്റെ മുന്നേറ്റത്തെ പ്രശംസിച്ച ഖാംനഇ, ശാസ്ത്രം അനിവാര്യമാണെങ്കിലും ചില അമേരിക്കന്‍ സര്‍വകലാശാലകളെ പോലെ നമ്മുടെ സര്‍വകലാശാലകളെ ആക്കിമാറ്റാന്‍ നാം ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
നാം വേറിട്ടൊരു സംസ്കാരത്തിലൂന്നിയാണ് ജീവിക്കുന്നത്. നാം ഇറാനികളെ കുറിച്ച് ചിന്തിക്കണം, ഇറാനികളെ പോലെ പ്രവര്‍ത്തിക്കണം, ഇറാനികളെ പോലെ ജീവിക്കുകയും വേണം- അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Developing & using nuclear weapons forbidden by Islam: Khamenei
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."