കോഡൂരില്‍ ഗെയില്‍ സര്‍വേ നാട്ടുകാര്‍ തടഞ്ഞു
മലപ്പുറം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സര്‍വേ കോഡൂരില്‍ തടഞ്ഞു. ഗ്രാമപഞ്ചായത്തിലെ വലിയാട്ടുനിന്ന് ഇന്നലെ രാവിലെ സര്‍വേ ആരംഭിച്ച ഉടനെ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് സര്‍വേ തടഞ്ഞത്.
ശക്തമായ പൊലിസ് സാന്നിധ്യത്തിലായിരുന്നു സര്‍വേ നടപടികള്‍ തുടങ്ങിയത്. ശനിയാഴ്ച കോഡൂരിലെ വട്ടപ്പറമ്പ്, പാറമ്മല്‍, ആല്‍പ്പറ്റക്കുളമ്പ് ഭാഗങ്ങളില്‍ സര്‍വേ പൂര്‍ത്തീകരിച്ചിരുന്നു. അന്നു കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെയാണ് ഉച്ചവരെ സര്‍വേ നടന്നത്. ഇന്നലെ ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള സര്‍വേയെകുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മാണ ചുമതലയുള്ള ചീഫ് മാനേജര്‍ എന്‍.സി പ്രസാദ്, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് അവരെക്കൂടി വിശ്വസത്തിലെടുത്തു സര്‍വേ തുടര്‍ന്നാല്‍മതിയെന്ന പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിയുടെ നിര്‍ദേശം അംഗീകരിച്ചു സര്‍വേ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
പഞ്ചായത്തംഗങ്ങളായ കെ.എം സുബൈര്‍, എം.ടി ബഷീര്‍, കെ. മുഹമ്മദലി, പാന്തൊടി ബാപ്പുട്ടി, കെ. പ്രഭാകരന്‍ തുടങ്ങിയവരും ഗെയില്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്നു. ഇന്നു രാവിലെ ഒന്‍പതിനു ചെമ്മങ്കടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിലാണ് ഭൂവുടമകളുമായുള്ള ചര്‍ച്ച. കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളുടെ ഉടമകള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നു പ്രസിഡന്റ് സി.പി ഷാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."