വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണവും ഭണ്ഡാരത്തിലെ പണവും അപഹരിച്ചു
മാനന്തവാടി: ശ്രീകാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവില്‍ തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒന്നര പവന്‍ സ്വര്‍ണാഭരണവും ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ തേങ്ങ ഉടക്കാന്‍ വെച്ചിരുന്ന വാക്കത്തി കൊണ്ട് തിടപ്പള്ളിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്നതാക്കോല്‍ ക്കൂട്ടം എടുത്ത് ശ്രീകോവിലുകളുടെയും ഭണ്ഡാരത്തിന്റെയും പൂട്ട് തുറന്നാണ് മോഷ്ടാക്കള്‍ താലിയും പണവും അപഹരിച്ചത് തുടര്‍ന്ന് ഓഫീസ് തുറന്ന് സി.സി.ടി.വി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കും എടുത്താണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ ക്ഷേത്രം വാച്ചര്‍ അമ്പലത്തിനകത്ത് തന്നെ ഉണ്ടായിരുന്നു. പിന്നീട് ഓഫിസിന്റെ താഴത്തെ നിലയില്‍ ഉറങ്ങാന്‍ പോയി. പിന്നീടി ക്ഷേത്രത്തില്‍ നിന്നും ആരോ ചുമക്കുന്ന ശബ്ദം കേട്ട് എത്തി നോക്കിയപ്പോള്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടതായി വാച്ചര്‍ പറയുന്നു.
മാനന്തവാടി പൊലിസ് ഇന്‍സ്‌പെക്ട്ടര്‍ പി.കെ മണി സ്ഥലത്തെത്തി പരിശോധന നടത്തി. കല്‍പ്പറ്റ എ.ആര്‍ ക്യാംപില്‍ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. വാക്കത്തിയുടെ മണം പിടിച്ച പൊലിസ് നായ ക്ഷേത്രത്തില്‍ നിന്നും 200 മീറ്റര്‍ മാറി കെ.എസ്.ആര്‍.ടി.സി.ഗ്യാരേജിന് സമീപത്തെ വാടക ക്വാട്ടേഴ്‌സ് വരെ എത്തി നില്‍ക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വികളും പൊലിസ് പരിശോധിക്കുന്നുണ്ട്. നഗരത്തിലെ പെട്ടി കടകളിലും മോഷണം നടന്നിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."