HOME
DETAILS
MAL
ലാലുവിന്റെ മക്കളുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു
backup
June 19 2017 | 23:06 PM
പട്ന: രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി, ഇവരുടെ ഭര്‍ത്താവ് ശൈലേഷ് കുമാര്‍, ലാലുവിന്റെ മകനും ബിഹാര്‍ ഉപ മുഖ്യമന്തിയുമായ തേജസ്വി യാദവ് എന്നിവരുടെ പേരിലുള്ള ഭൂമി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
നേരത്തെ മിസാ ഭാരതി, ഭര്‍ത്താവ് ശൈലേഷ്, തേജസ്വി എന്നിവരെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ പേരില്‍ 1000 കോടി രൂപ വിലമതിക്കുന്ന ബിനാമി സ്വത്തുവകകള്‍ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഇതിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന കാര്യത്തില്‍ ഇവര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
ലാലുവിന്റെ മക്കളും ബന്ധുക്കളും അനധികൃതമായി സ്വത്തു വകകള്‍ സമാഹരിച്ചുവെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."