HOME
DETAILS

നാശത്തിന്റെ വക്കില്‍ നീലേശ്വരം കോവിലകം ചിറ

  
backup
November 10 2018 | 05:11 AM

%e0%b4%a8%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80

നീലേശ്വരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രസാക്ഷിയായ നീലേശ്വരം കോവിലകം ചിറ നാശത്തിന്റെ വക്കിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ സുതാര്യകേരളം ശുചിത്വ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തിയത് കോവിലകം ചിറയിലായിരുന്നു. അന്ന്് പായല്‍ ചിറയിലിറങ്ങി നീക്കിയാണ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.പി ജയരാജന്‍, അന്നത്തെ കലക്ടര്‍ കെ. ജീവന്‍ ബാബു എന്നിവര്‍ ഉദ്ഘാടനം നടത്തിയത്. എന്നാലിപ്പോള്‍ ചിറ വീണ്ടും പായലും കുളവാഴകളും നിറഞ്ഞ് പഴയ സ്ഥിതിയിലായി. ചിറയുടെ പടവുകള്‍ ഇടിഞ്ഞും നാലുഭാഗവും കാടുമൂടിയും കിടക്കുകയാണ്.
ജില്ലയിലെ തന്നെ ഏറ്റവും വലിയ ജലാശയങ്ങളിലൊന്നായ കോവിലകം ചിറ നവീകരിച്ച് മികച്ച നീന്തല്‍ പരിശീലനകേന്ദ്രവും കുട്ടികളുടെ പാര്‍ക്കും വികസിപ്പിക്കാനുള്ള നിര്‍ദേശം ജി. സുധാകരന്‍ കായികവകുപ്പു മന്ത്രിയായിരുന്നപ്പോള്‍ മുന്നോട്ടുവച്ചിരുന്നു.
സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ നന്നാക്കാനായി ഉപയോഗിക്കാനാവില്ലെന്നും അതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ചിറ സര്‍ക്കാറിലേക്ക് വിട്ടു കൊടുക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൂരംകുളിക്കും മറ്റുക്ഷേത്രാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ചിറ സര്‍ക്കാറിനു വിട്ടു കൊടിക്കാനാവില്ലെന്ന് രാജവംശം മറുപടിയും കൊടുത്തു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഹരിത കേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനത്തിനായി കോവിലകം ചിറ തിരഞ്ഞെടുത്തത്.
പദ്ധതി ചിറയില്‍ നടപ്പാക്കുന്നതിനെതിരേ പ്രതിപക്ഷം രംഗത്തു വന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ പദ്ധതി നടത്തുകയായിരുന്നു. കോവിലകം ചിറയിലെ കുളവാഴകള്‍ നീക്കം ചെയ്യലായിരുന്നു ആദ്യപരിപാടി. കുളവാളവാഴകള്‍ ശാസ്ത്രീയമായി നീക്കം ചെയ്യണമെന്ന് പഴയ തലമുറ പറഞ്ഞെങ്കിലും അതൊന്നും ചെവികൊണ്ടില്ല.
ജെ.സി.ബി ഉപയോഗിച്ച് കുളവാഴകള്‍ നീക്കം ചെയ്യുകയും ചെയ്തു. നഗരസഭയുടെ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഫണ്ട് ലഭ്യമാക്കിയാണ് ഹരിത കേരളം പദ്ധതി നടത്തിയത്. അതിനുശേഷം യാതൊരു തുടര്‍ പദ്ധതിയും കോവിലകം ചിറ നന്നാക്കാന്‍ നഗരസഭ ആവിഷ്‌ക്കരിച്ചില്ല. നീലേശ്വരം രാജവംശത്തിന്റെ കീഴിലുള്ള ചിറ പൂര്‍ണമായും സംരക്ഷിക്കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ല. മുമ്പ് ചിറ നവീകരണത്തിന്റെ പേരില്‍ കമ്മിറ്റി രൂപീകരിച്ചെങ്കിലും കൂട്ടായ്മ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ചു. മന്ദംപുറത്ത് കാവിലെ പൂരോത്സവ ചടങ്ങില്‍ കാവിലമ്മയുടെയും തളിയിലപ്പന്റെയും വിഗ്രഹങ്ങള്‍ ഈ ചിറയില്‍ നിമഞ്ജനം ചെയ്യുന്ന രീതി ഇപ്പോഴും നിലവിലുണ്ട്. മുമ്പ് ജില്ലാതല നീന്തല്‍ മത്സരങ്ങള്‍ വരെ ഈ ചിറയില്‍ സംഘടിപ്പിച്ചിരുന്നു. കടുത്ത വേനലില്‍ ഒരു നാടിന്റെ ജലസ്രോതസാകേണ്ട കോവിലകം ചിറയാണ് ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ക്കാലത്ത് ഫയര്‍ ഫോഴ്‌സ്, കുടിവെള്ള വിതരണം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന ചിറയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago