HOME
DETAILS
MAL
ദൈനംദിന ചെലവിന് പണമില്ല
backup
October 11 2019 | 20:10 PM
തിരുവനന്തപുരം: ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം നടന്നതോടെ കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി അതീവ ഗുരുതരമായി. ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ നട്ടംതിരിയുന്ന അവസ്ഥയാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്.
ജീവനക്കാര്‍ക്കുള്ള ശമ്പളത്തിന്റെ 80 ശതമാനം കഴിഞ്ഞ ദിവസം നല്‍കിയതോടെ ടയറും സ്‌പെയര്‍പാര്‍ട്‌സുകളും വാങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതുകാരണം ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 178 സര്‍വിസുകളാണ് മുടങ്ങിയത്. ഇതില്‍ 48 സര്‍വിസുകള്‍ മുടങ്ങിയത് ടയര്‍ ഇല്ലാത്തതു കൊണ്ടായിരുന്നു. ദൈനംദിന ആവശ്യത്തിനായി ഓരോ ഡിപ്പോകള്‍ക്കും കൊടുക്കുന്ന ലോക്കല്‍ പര്‍ച്ചേസ് ഫണ്ട് പോലും ഇതുവരെ നല്‍കിയിട്ടില്ല.
അതുകൊണ്ടുതന്നെ എന്തെങ്കിലും അത്യാവശ്യ സാധനങ്ങള്‍ വാങ്ങേണ്ടിവന്നാല്‍ വാങ്ങി അറ്റകുറ്റപ്പണിതീര്‍ത്ത് ബസുകള്‍ സര്‍വിസ് നടത്താനാകാത്ത അവസ്ഥയാണ്. അറ്റകുറ്റപ്പണികള്‍ നടത്താതെ ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കാരണം ഡ്രൈവര്‍മാരുടെ കുറവ് സര്‍വിസുകളെ ബാധിക്കുന്ന അവസ്ഥയില്ല. അതുകൊണ്ടുതന്നെ ഡ്രൈവര്‍മാരെ കൂടുതലായി നിയമിക്കുന്നതിനു മറ്റു നടപടികളും കൈക്കൊള്ളാന്‍ അധികൃതര്‍ തയാറായിട്ടില്ല. കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ തുടര്‍ച്ചയായി മുടങ്ങിയതോടെ സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷമാണ്.
കെ.എസ്.ആര്‍.ടി.സിയെ കൂടുതലായി ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളിലാണ് യാത്രാക്ലേശം കൂടുതലായി അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം ശമ്പളത്തിന്റെ 80 ശതമാനത്തോളം ജീവനക്കാര്‍ക്ക് നല്‍കിയെങ്കിലും എംപാനല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഇവര്‍ക്ക് എന്ന് ശമ്പളം നല്‍കുമെന്നോ സ്ഥിരം ജീവനക്കാര്‍ക്ക് ബാക്കിയുള്ള 20 ശതമാനം തുക എപ്പോള്‍ നല്‍കുമെന്നോ യാതൊരു അറിയിപ്പുമില്ല.
സര്‍ക്കാര്‍ നല്‍കിയ 16 കോടിക്കു പുറമേ കഴിഞ്ഞ ദിവസം വരെയുള്ള കളക്ഷനും കൂടി ചേര്‍ത്താണ് ശമ്പളം നല്‍കിയത്. ഇതോടെയാണ് ദൈനംദിന പ്രവര്‍ത്തനത്തിനുപോലുമുള്ള പണമില്ലാതെ കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."