HOME
DETAILS
MAL
സുപ്രിംകോടതി വിധി ചരിത്രപ്രധാനം: കെ.യു.ഡബ്ല്യു.ജെ
backup
June 19 2017 | 23:06 PM
തിരുവനന്തപുരം: മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മാധ്യമസ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാര്‍ക്കും നടപ്പാക്കണമെന്ന സുപ്രിംകോടതി വിധി ചരിത്രപ്രധാനവും സ്വാഗതാര്‍ഹവും നീതിയുക്തവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്.
സ്ഥിരം ജീവനക്കാര്‍ക്കു നല്കുന്ന ആനുകൂല്യങ്ങള്‍ സമാനമായ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്കും നല്‍കണമെന്ന് നേരത്തെ തന്നെ സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ഇനിയും നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും വിധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിധി മാധ്യമരംഗത്തെ കരാര്വല്ക്കരണത്തിനു ശക്തമായ താക്കീതാണ് സുപ്രിംകോടതി വിധിയെന്ന് യൂണിയന് പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി. നാരായണനും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."