HOME
DETAILS

ഇടനിലക്കാരുടെ ചൂഷണം: താറാവ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
November 10 2018 | 06:11 AM

%e0%b4%87%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b1

അന്തിക്കാട്: താറാവ് കര്‍ഷകര്‍ പ്രതിസന്ധിയില്‍. തീറ്റയ്ക്ക് വരുന്ന അമിത ചെലവാണ് കര്‍ഷകരെ വലയ്ക്കുന്നത്. ആയിരം താറാവിന് തീറ്റയ്ക്കു മാത്രമായി ഒരു ദിവസം 6000 രൂപ ചെലവ് വരുന്നുണ്ട്. കോള്‍ പടവുകളിലേക്ക് തീറ്റയ്ക്ക് താറാവുകളെ ഇറക്കുമ്പോള്‍ ഇടനിലക്കാര്‍ ലേലം വിളിച്ചെടുക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ലേലം വിളിച്ചെടുക്കുന്ന സംഖ്യയേക്കാള്‍ കൂടുതല്‍ തുക ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കും. കോള്‍പടവ് കമ്മിറ്റിക്കാരും ഇടനിലക്കാരും തമ്മിലുള്ള ഒത്തു കളിയാണ് ഇതിനു പിന്നിലെന്ന് താറാവ് കര്‍ഷകര്‍ ആരോപിച്ചു. ആയിരം താറാവിനെ ഒരു മാസത്തേക്ക് കോള്‍ പടവില്‍ തീറ്റക്കിറക്കണമെങ്കില്‍ 80,000 രൂപ കര്‍ഷകര്‍ നല്‍കണം. ഇതില്‍ ഇടനിലക്കാര്‍ക്ക് നല്ലൊരു സംഖ്യ കിട്ടും. കോള്‍ പാടത്തെ ഞണ്ടും ഞവിനിയും പ്രാണികളുമാണ് താറാവുകളുടെ തീറ്റ. ആറുമാസം പ്രായമായ മുട്ടതാറാവിന് 280 രൂപ നല്‍കിയാണ് കര്‍ഷകര്‍ വാങ്ങുന്നത്. മൂന്നു വര്‍ഷം താറാവ് മുട്ടയിടും. പിന്നീട് താറാവിനെ കര്‍ഷകര്‍ ഇറച്ചിക്കായി വില്‍ക്കും. ഇറച്ചി താറാവ് ഒന്നിന് 150 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇവിടെയും ഇടനിലക്കാരുടെ ഇടപെടലുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എട്ട് രൂപക്ക് കര്‍ഷകരില്‍ നിന്നും വാങ്ങുന്ന താറാമുട്ട 11 രൂപയ്ക്കാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. ഇതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. വിവിധ രോഗങ്ങള്‍ ബാധിച്ച് താറാവുകള്‍ ചാകുന്നതും കര്‍ഷകര്‍രെ ദുരിതത്തിലാക്കുന്നുണ്ട്. താറാവുകളെ തീറ്റക്കിറക്കാന്‍ കേരളത്തിലെ കോള്‍ പടവുകളെ അപേക്ഷിച്ച് തമിഴ്‌നാട്ടിലെ കോള്‍ പടവുകള്‍ ഏറെ ലാഭകരമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. കൂടാതെ കേരളത്തില്‍ ഗ്രാമപ്രദേശങ്ങളിലെ വട്ട നിലങ്ങളും കര്‍ഷകര്‍ക്ക് ലാഭകരമാണ്. ഇവിടെ ഇടനിലക്കാരുടെ ഇടപെടലുകള്‍ ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു. അന്തിക്കാട്, ചാഴൂര്‍, മണലൂര്‍ ഭാഗങ്ങളില്‍ നിരവധി താറാവ് കര്‍ഷകരുണ്ട്. ഇവരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago