HOME
DETAILS

ദലിത് യുവതിയുടെ ദുരൂഹമരണം: പ്രതികളെ പൊലിസ് രക്ഷിക്കുന്നതായി ബന്ധുക്കള്‍

  
backup
June 20 2017 | 17:06 PM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae%e0%b4%b0%e0%b4%a3

കൊല്ലം: പന്മന ജയ വിലാസത്തില്‍ കെ സുരേന്ദ്രന്റെ മകള്‍ ജയമോളു(26)ടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും  ശാസ്താംകോട്ട പൊലിസ് വീഴ്ച വരുത്തുന്നതായി ബന്ധുക്കള്‍. കഴിഞ്ഞ മെയ് 20ന് ഉച്ചയോടെ പോരുവഴി പനപ്പട്ടി ചരുവിള പുത്തന്‍വീട്ടിലാണ് ജയമോളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.


ഭര്‍ത്താവ് സുധീഷും ബന്ധുക്കളും ചേര്‍ന്ന് മരിച്ചനിലയില്‍ ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.  ജനല്‍ക്കമ്പിയില്‍ ജയ സ്വയം തൂങ്ങിമരിച്ചതായാണ് വീട്ടുകാര്‍ ശാസ്താംകോട്ട പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജയയുടെ മുറിയില്‍ നിന്നും കണ്ടെടുത്തതെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്ന് അന്നേ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മേര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ നിരവധി അസ്വഭാവിക മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടും 302 വകുപ്പ് ചുമത്തി കേസ് എടുക്കാന്‍ പോലും പൊലിസ് തയാറായിട്ടില്ലയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


സുധീഷ്, ഇയാളുടെ മാതാവ് ചെല്ലമ്മ, സഹോദരി സുശീല, സഹോദരന്‍ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് വ്യക്തമായിട്ടും ശാസ്താംകോട്ട പൊലിസ് സുധീഷിന്റെ മാതാവിനെയും സഹോദരിയെയും സഹോദരനെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. എന്‍ വിജയന്‍പിള്ള എം.എല്‍.എക്കും റൂറല്‍ ഡി.വൈ.എസ്.പി കൃഷ്‌കുമാറിനും മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സുധീഷിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ദുര്‍ബ്ബലമായ വകുപ്പുകള്‍ ചുമത്തി പ്രതിക്ക് രക്ഷപെടാനുള്ള പഴുതുകള്‍ നിലനിര്‍ത്തിയാണ് ശാസ്താംകോട്ട പൊലിസ് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. കല്ല്യാണം നടന്ന നാള്‍മുതലെ ഇവര്‍ നല്‍കിയ 36 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടാതെ പത്തുപവന്‍ സ്വണ്ണവും ബുള്ളറ്റു വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് ജയയെ ഇവര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.


സംഭവത്തില്‍ പുനരന്വേഷണം നടത്തുകയും പ്രതികള്‍ക്കെതിരേ 302 വകുപ്പ് കൂടി ചുമത്തുന്നതിനൊപ്പം പിടികൂടാനുള്ള മറ്റ് രണ്ട് പ്രതികളെകൂടി അറസ്റ്റ് ചെയ്യണമെന്നും പിതാവ് കെ.സുരേന്ദ്രന്‍, മാതാവ് കെ. ജഗത എന്നിവര്‍ ആവശ്യപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago