HOME
DETAILS

കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് ഇന്ന് പുനഃസ്ഥാപിക്കും

  
backup
October 14 2019 | 05:10 AM

national-postpaid-mobile-connections-to-work-from-today-in-kashmir12

ജമ്മു: ജമ്മുകശ്മീരിലെ എല്ലാ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണുകളും ഇന്ന് മുതല്‍ സേവനം പുനരാരംഭിക്കും. 71 ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്‌പെയ്ഡ് മൊബൈലുകള്‍ക്കുള്ള വിലക്ക് മാറ്റുന്നത്.

ഇന്ന് ഉച്ച മുതലാകും പോസ്റ്റ്‌പെയ്ഡ് മൊബൈലുകള്‍ പ്രവര്‍ത്തിക്കുക. കശ്മീരിലെ പത്ത് ജില്ലകളിലും ഇത് പ്രാബല്യത്തില്‍ വരും. കശ്മീരിലെ നാല്‍പ്പത് ലക്ഷം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് വിലക്ക് നീങ്ങിയതോടെ ആശയവിനിമയം സാധ്യമാകുക.

എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം തുടരും. വിവിധ സുരക്ഷ വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് പോസ്റ്റ് പെയ്ഡ് മൊബൈലുകള്‍ക്കുള്ള സേവന വിലക്ക് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്. 

താഴ്‌വരയില്‍ ആകെ 66 ലക്ഷം മൊബൈല്‍ കണക്ഷനാണ് ഉള്ളത്.  മൊബൈല്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പലര്‍ക്കും കുടംബവുമായുള്ള ആശയവിനിമയം നടത്താന്‍ കഴിയാതെ വന്നത് പ്രതിസന്ധിയായിരുന്നു.

ജമ്മുകാശ്മീരിലെ മുന്‍മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള തുടങ്ങിയവര്‍ ഇപ്പോഴും തടവിലാണ്. ജമ്മുകാശ്മീരില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ തടവില്‍ വച്ചിരിക്കുന്നതും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago