HOME
DETAILS
MAL
സുനന്ദയുടെ ആന്തരികാവയവ സാംപിള്‍ തിരിച്ചുകൊണ്ടുവരും
backup
August 05 2016 | 19:08 PM
ന്യൂഡല്‍ഹി: ദുരൂഹസാഹചര്യത്തില്‍ മരിച്ച മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിമായുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിന്റെ ആന്തരികാവയവങ്ങളുടെ സാംപിള്‍ അമേരിക്കയില്‍നിന്ന് തിരിച്ചുകൊണ്ടുവരും.
സുനന്ദയുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ ഒരുവര്‍ഷത്തോളമായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ലാബിലാണുള്ളത്. കേസില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഡല്‍ഹി പൊലിസ് നീക്കംനടത്തുന്നതിനിടെ എഫ്.ബി.ഐ ലാബിലെ സാംപിളിന്റെ കാര്യം ഓര്‍മിപ്പിച്ച് ആഭ്യന്തരമന്ത്രാലയം പൊലിസിനു കത്തയച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് പൊലിസ് അതുതിരികെകൊണ്ടുവരാന് തീരുമാനിച്ചത്. 2014 ജനുവരി 17ന് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."