കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂട്ടുപ്രതി പിടിയില്‍
കൊല്ലം: കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൃത്യത്തിന് സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ അന്വേഷണ സംഘം തിരുനെല്‍വേലിയില്‍ നിന്നും പിടികൂടി. സംഭവശേഷം തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനായിരുന്നു കൊല്ലം നഗരത്തില്‍ ചെമ്മാന്‍മുക്ക് നീതിനഗര്‍ 68 പ്ലാമൂട്ടില്‍ കിഴക്കതില്‍ പരേതനായ സുന്ദരേശന്റെ ഭാര്യ
സാവിത്രി(84)യെ മകന്‍ സുനില്‍(50) ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കൊല നടത്തിയ ശേഷം മൃതദേഹം സുഹൃത്ത് കുട്ടനുമായി ചേര്‍ന്ന് വീട്ടുമുറ്റത്ത് തന്നെ മറവ് ചെയ്തു. അയല്‍വാസികള്‍ സാവിത്രിയെ തിരക്കിയെങ്കിലും വീട്ടില്‍ നിന്ന് പോയി എന്നായിരുന്നു സുനിലിന്റെ മറുപടി. സഹോദരി ലാലി നല്‍കിയ പരാതിയില്‍ പൊലിസ് നടത്തിയ വിശദ അന്വേഷണത്തിലാണ് സുനില്‍ കുറ്റം സമ്മതിച്ചത്. മൃതദേഹം വിട്ടുമുറ്റത്തെ കുഴിയില്‍ നിന്നും പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
സുനിലിന്റെ അതിക്രൂര മര്‍ദനത്തില്‍ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. നിലത്തിട്ടു ചവിട്ടിയപ്പോഴാണു വാരിയെല്ലുകള്‍ ഒടിഞ്ഞത്. സാവിത്രിയുടെ തലയ്ക്കു പിന്നില്‍ ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു. ഇത് തല പിടിച്ചു ഭിത്തിയിലിടച്ചപ്പോഴുണ്ടായതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശ്വാസം മുട്ടിയതാണ് മരണ കാരണത്തിന് പിന്നില്‍ ഒന്നുകില്‍ കഴുത്തു ഞെരിച്ചു കൊന്നതാകം അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതി മകന്‍ കുഴിയിലിട്ടു മൂടിയതുമാകാമെന്നാണ് പൊലിസ് പറയുന്നത്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈക്കാര്യം വ്യക്തമാകുകയുള്ളു.
ഇന്ന് വൈകിട്ടോടെ പ്രതിയെ പൊലിസ് കൊല്ലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."