HOME
DETAILS

കാഴ്ചക്കാരുണ്ട്, പക്ഷെ കാഴ്ചക്കൊന്നുമില്ല

  
backup
November 11 2018 | 05:11 AM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b5%86-%e0%b4%95

മഞ്ചേരി: അധികൃതര്‍ തിരിഞ്ഞു നോക്കാന്‍ മടിച്ചതോടെ ഡി.ടി.പി.സിയുടെ അധീനതയിലുള്ള മഞ്ചേരി ചെരണി ഉദ്യാനത്തിന്റെ ശോഭ മങ്ങുന്നു. പുല്ലുമൂടിയ അവസ്ഥയിലാണ് ഇന്ന് ഉദ്യാനത്തിന്റെ അവസ്ഥ. നേരാവണ്ണം പരിപാലനം നടത്തേണ്ട ടൂറിസം വകുപ്പിന് താല്‍പര്യം ഇല്ലാതായതോടെ സന്ദര്‍ശകര്‍ കുറഞ്ഞു. ഇതിന് പിന്നാലെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കഫ്തീരിയയും അടച്ചു പൂട്ടി. ഞായറാഴ്ച ദിവസങ്ങളില്‍ മുന്നുറോളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും കാടുമൂടി കിടക്കുന്ന ഉദ്യാനം കണ്ട് നിരാശരായി മടങ്ങേണ്ടി വരികയാണ്. പാര്‍ക്ക് നടത്തിപ്പ് ആദായകരമല്ലാതായി എന്ന് ഡി.ടി.പി.സി അധികൃതര്‍ പറയുന്നുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കി ലാഭത്തിലെത്തിക്കാാനുള്ള യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല.
ഞായറാഴ്ചകളില്‍ എത്തുന്ന സന്ദര്‍ശകരാണ് ആകെയുള്ള വരുമാന സ്രോതസ്. ആളുകളെ ആകര്‍ഷിക്കാന്‍ പുതിയ റൈഡുകളോ മറ്റു പദ്ധതികളോ പാര്‍ക്ക് തുടങ്ങിയശേഷം കേന്ദ്രത്തില്‍ ഒരുക്കിയിട്ടില്ല. ചെരണി ഉദ്യാനത്തിന്റെ ബോര്‍ഡ് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചെന്നല്ലാതെ പുതിയ പ്രവര്‍ത്തനങ്ങളൊന്നും ചെയ്തിട്ടില്ല. പുല്ലുനീക്കം ചെയ്യാനും ശുചീകരണ പ്രവൃത്തികള്‍ നടത്താനും രണ്ടു തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഒരാള്‍ ജോലി അവസാനിപ്പിച്ച് പോയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും പകരം തൊഴിലാളിയെ നിയമിക്കാനും നടപടി ഉണ്ടായിട്ടില്ല. ഒരു തൊഴിലാളി കാട്ടുചെടികള്‍ നീക്കം ചെയ്ത് കഴിയുമ്പോള്‍ മറുഭാഗത്ത് പുല്ല് വീണ്ടും വളരും. സന്ദര്‍ശക ഗാലറിയിലും നിറയെ പുല്ല് പടര്‍ന്നു പിടിച്ചിരിക്കുകയാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നും ഒരുക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നതോടെ പാര്‍ക്കിങ് ഫീസിനത്തില്‍ അയ്യായിരത്തില്‍ താഴെയാണ് അടുത്തിടെ മാസവരുമാനം. ആളുകള്‍ വരാതായതോടെയാണു കഫ്തീരിയ പൂട്ടിയത്. രണ്ടു തവണ വിളിച്ചിട്ടും ടെന്‍ഡര്‍ എടുക്കാന്‍ ആളില്ല. സന്ദര്‍ശകര്‍ എത്താന്‍ മടിക്കുമ്പോള്‍ കഫ്തീരിയ നടത്തിപ്പ് വലിയ നഷ്ടമാണ് ഉണ്ടാക്കുകയെന്ന് മുന്‍പ് ടെന്‍ഡര്‍ എടുത്തവര്‍ തന്നെ പറയുന്നു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച ഉദ്യാനം രണ്ടാംഘട്ട വികസനം തേടാന്‍ തുടങ്ങിയിട്ട് നാളേറെയായി. കുട്ടികളെ ആകര്‍ഷിക്കാന്‍ അവസരങ്ങളില്ലാത്തതു പോരായ്മയാണ്. പ്രവൃത്തി ദിവസങ്ങളില്‍ സന്ദര്‍ശകര്‍ കുറവാണ്. റൈഡുകള്‍, കളിയൂഞ്ഞാല്‍, കഫതീരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായാല്‍ കുട്ടികളെ ആകര്‍ഷിക്കാനാകും. വിനോദ ഉപാധികള്‍ കുറവെങ്കിലും ക്യാംപസ് കൂട്ടായ്മകള്‍, അസോസിയേഷനുകള്‍, സംഘടനകള്‍ എന്നിവയുടെ ഒത്തുചേരല്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവ നടത്താന്‍ ഉദ്യാനത്തെ തിരഞ്ഞെടുക്കുന്നവരുണ്ട്. ശുദ്ധജലക്ഷാമവും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 12 ലൈറ്റുകളാണ് ഉദ്യാനത്തിനകത്ത് സ്ഥാപിച്ചത്. ഇതില്‍ പലതും കണ്ണടച്ചു. ഫണ്ടിന്റെ ലഭ്യത അനുസരിച്ചു വികസന പദ്ധതി നടപ്പാക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും പ്രാഥമിക നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago