ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്നും വളരെയധികം പ്രസക്തി: മന്ത്രി ചന്ദ്രശേഖരന്
കാഞ്ഞങ്ങാട്: ജനാധിപത്യ വ്യവസ്ഥതയില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്നും വളരെയധികം പ്രസക്തിയുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. ആരാധനാ സ്വാതന്ത്ര്യം എന്നതിലുപരി മുഖ്യധാരയില്‍നിന്നു മാറ്റി നിര്‍ത്തപ്പെട്ട കീഴാള വിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ ഇടം നേടുന്നതിനുള്ള പോരാട്ട പാതയിലെ നിര്‍ണായക ഘട്ടമായി വര്‍ത്തിക്കാന്‍ വിളംബരത്തിനു സാധിച്ചു. പല ആചാര-സാമൂഹിക ക്രമങ്ങളില്‍ നിന്നും മുക്തി നേടിയ കേരളീയ സമൂഹം എങ്ങനെ ഈ നിലയില്‍ എത്തിയെന്ന യാഥാര്‍ഥ്യബോധത്തോടെ ഇനിയും മുന്നേറണം. കാലത്തിന്റെ പുരോഗതിക്കനുസരിച്ചു മാറാന്‍ കഴിയണമെന്നും മുന്നോട്ടു പോകുവാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
1936-ലെ ക്ഷേത്ര പ്രവേശനവിളംബരത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്കു കേരളത്തെ കൊണ്ടുപോകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അത് ഇവിടെ നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."