കാട്ടുപന്നിയുടെ ആക്രമണം: യുവാവ് ഇപ്പോഴും ചികിത്സയില്‍
ഇരിട്ടി: കിളിയന്തറയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വനപാലകര്‍ രക്ഷപ്പെടുത്തുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് ഓടിയ പന്നിയുടെ കുത്തേറ്റ് യുവാവിന് പരുക്ക്. തുടയെല്ല് പൊട്ടി ഗുരുതര പരുക്കേറ്റ കിളിയന്തറയിലെ കടകേലില്‍ ബൈജു(36)വിനെ ഇരിട്ടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തലശേരി ജനറലാശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പകല്‍ ഒന്നോടെയാണ് രണ്ട് കാട്ടുപന്നികള്‍ ജനവാസ കേന്ദ്രമായ കിളിയന്തറയിലെത്തിയത്. വാഹനങ്ങളെയും ജനങ്ങളെയും കണ്ട് പരിഭ്രാന്തിയിലായ കാട്ടുപന്നികള്‍ ഓട്ടത്തിനിടയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. വനംവകുപ്പില്‍ വിവരമറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ആറളം ഫാമിലാണുള്ളതെന്നും ഉടന്‍ എത്തുമെന്നും അതിനിടയില്‍ രക്ഷപ്പെടുത്തി കരക്കെത്തിക്കാന്‍ ശ്രമം നടത്തണമെന്നും വനം വകുപ്പ് ആര്‍.ആര്‍.ടി വിഭാഗം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് മരപ്പലകകള്‍ കൊണ്ട് ഏണിയടിച്ച് കിണറ്റില്‍ നിന്നു പന്നികളെ കരുക്കി കരക്കെത്തിച്ച് സമീപത്തെ തോട്ടിലേക്ക് ഇറക്കാന്‍ നാട്ടുകാര്‍ പരിശ്രമിക്കുന്നതിനിടെ ഏറെ വൈകി രാത്രി ഏഴു മണിയോടെ ആര്‍.ആര്‍.ടി വിഭാഗവും എത്തി. ഏണി ഉപക്ഷേിച്ച് ഒറ്റ വടത്തില്‍ കെട്ടി ഒരു പന്നിയെ നേരിട്ട് കരക്കെത്തിച്ചു. കരകയറിയ ഉടന്‍ പന്നി വടം പൊട്ടിച്ച് തടിച്ചു കൂടിയ നാട്ടുകാര്‍ക്ക് നേരെ അക്രമാസക്തമായി പാഞ്ഞടുക്കുകയായിരുന്നു. ആളുകള്‍ ചിതറിയോടുന്നതിനിടയില്‍ കുട്ടികള്‍ അടക്കം പലര്‍ക്കും വീണു പരുക്കേറ്റു. ഇതിനടിയിലാണ് ബൈജുവിനെ പന്നി കുത്തിവീഴ്ത്തി ഓടി മറഞ്ഞത്. അക്രമാസക്തമായ കാട്ടുപന്നി കിളിയന്തറ ഭാഗത്തു തന്നെയുണ്ട്. രണ്ടാമതൊരെണ്ണം കിണറ്റിലാണുള്ളത്. പരുക്കേറ്റ ബൈജുവിനെ ആര്‍.ആര്‍.ടി വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വനപാലകരുടെ അനാസ്ഥയാണ് കാട്ടുപന്നി ആക്രമണത്തിനു കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."