വിമാനം തകരാറിലായി; ഉംറ തീര്‍ഥാടകര്‍ നെടുമ്പാശ്ശേരിയില്‍ കുടുങ്ങി
നെടുമ്പാശ്ശേരി: ജിദ്ദയിലേക്കുള്ള വിമാനം യന്ത്ര തകരാറിനേ തുടര്‍ന്ന് റദ്ദാക്കിയതിനാല്‍ ഉംറ തീര്‍ഥാടകരടക്കം 115ഓളം യാത്രക്കാര്‍ നെടുമ്പാശ്ശേരിയില്‍ കുടുങ്ങി.
തിങ്കളാഴ്ച വൈകിട്ട് 5.55ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 963 എയര്‍ ഇന്ത്യാ വിമാനമാണ് യന്ത്രതകരാറിനെ തുടര്‍ന്ന് റദ്ദാക്കിയത്.
യാത്രക്കാരെ കയറ്റി പുറപ്പെടാനൊരുങ്ങുമ്പോഴാണ് തകരാറിലായത്. ഈ വിമാനം തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് നെടുമ്പാശ്ശേരിയിലെത്തിയതാണ്. അതുകൊണ്ടുതന്നെ നേരത്തേ പരിശോധിക്കേണ്ടതായിരുന്നുവെന്ന വാദവുമായി യാത്രക്കാരില്‍ ചിലര്‍ ബഹളം വച്ചു. പകരം സൗകര്യമൊരുക്കാതെ വിമാനത്തില്‍ നിന്ന് ഇറങ്ങില്ലെന്നും വാശിപിടിച്ചു. യാത്രക്കാരെ അനുനയിപ്പിക്കാനുള്ള വിമാനജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമം പരാജയപ്പെട്ടതോടെ അധികൃതര്‍ പൊലിസിന്റെ സഹായം തേടി.
ഒടുവില്‍ പൊലിസ് യാത്രക്കാരെ അനുനയിപ്പിച്ച് വിമാനത്തില്‍ നിന്ന് ഇറക്കി ഹോട്ടലിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ മുംബൈയില്‍ നിന്നു വിമാന ഘടകങ്ങള്‍ എത്തിച്ചതിനു ശേഷമാണ് തകരാര്‍ പരിഹരിച്ചത്. ഇതിനുശേഷം വൈകിട്ട് 6.15 ഓടെയാണ് വിമാനം ജിദ്ദയിലേക്ക് യാത്രയായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."