ശ്രീലങ്ക പ്രക്ഷുബ്ധം
'കാലാവധി തീരാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ ശീലങ്കന്‍ പാര്‍ലമെന്റ് പിരിച്ച് വിട്ട പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ നടപടിക്കെതിരെ ശ്രീലങ്കയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. ശ്രീലങ്ക മറ്റൊരു ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭയാശങ്കകളാണ് അവിടെ നിന്നും ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ തൊട്ടയല്‍ രാഷ്ട്രമായ ശീലങ്കയില്‍ ഉണ്ടാകുന്ന രാഷ്ട്രീയാനിശ്ചിതത്തങ്ങള്‍ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കും. സിരിസേനയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുവാന്‍ പിരിച്ച് വിടപ്പെട്ട പ്രധാന മന്ത്രി റനില്‍ വിക്രമസിംഗ യുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍. പി ) തീരുമാനിച്ചിരിക്കയാണ്.
കഴിഞ്ഞ മാസം 26നാണ്പ്രസിഡന്റ് മൈത്രി പാലസിരി സേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ തല്‍സ്ഥാനത്ത് നിന്നും നീക്കി തന്റെ രാഷ്ട്രീയ എതിരാളിയായ മഹീന്ദ രാജപക്ഷെയെ പ്രധാന മന്ത്രിയായി അവരോധിച്ചത് 'ഇത് പാര്‍ലമെന്റ് സ്പീക്കര്‍ കരുജയസൂര്യ അംഗീകരിച്ചിരുന്നില്ല. ഭരണഘടനാപരമല്ലാത്ത ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല എന്നായിരുന്നു സ്പീക്കറുടെ നിലപാട്. രാജപക്ഷെക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സിരി സേന പാര്‍ലമെന്റ് പിരിച്ചുവിട്ടത്.നേരത്തെ രാജപക്ഷെക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു മാസത്തെ കാലാവധി സിരിസേന നല്‍കിയത് ഇതിനകം പ്രതിപക്ഷത്ത് നില്‍ക്കുന്ന തമിഴ് കക്ഷികളുടെ പിന്തുണയും റനില്‍ വിക്രമസിംഗയുടെ യു.എന്‍.പി യില്‍ നിന്നും പാര്‍ലമെന്റ് അംഗങ്ങളെ ചാക്കിട്ട് പിടിക്കാമെന്നുമായിരുന്നു സിരിസേനയും രാജപക്ഷെയും കണക്ക് കൂട്ടിയിരുന്നത്. രണ്ടും നടക്കാതെ വന്നപ്പോള്‍ പാര്‍ലമെന്റ് പിരിച്ച് വിട്ട് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് സിരിസേന . പ്രസിഡന്റിന്റെ നടപടിയെ അമേരിക്കയും ബ്രിട്ടനുമടക്കം പല രാഷ്ട്രങ്ങളും അപലപിച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമായതിനാല്‍ പാര്‍ലമെന്റ് പിരിച്ച് വിട്ട നടപടിക്കെതിരെ യു . എന്‍ .പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ മംഗല സമരവീര കോടതിയെ സമീപിച്ചിരിക്കുകയാണ്. 2020 ആഗസ്റ്റ് വരെ കാലാവധിയുള്ള പാര്‍ലമെന്റിനെ സിരിസേന പിരിച്ചുവിട്ടത് 14ന് ചേരുന്ന പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനാ വില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് .'
'തമിഴ് കക്ഷികള്‍ പിന്തുണക്കാന്‍ വിസമ്മതിച്ചതാണ് രാജപക്ഷെക്ക് വിനയായത്.വിക്രമസിംഗയെ പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ് ദേശീയ സഖ്യം ( ടി .എന്‍ .എ ) നേതാക്കള്‍ സിരിസേനയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ച് വിടാന്‍ നിര്‍ബന്ധിതനായത്. മാത്രവുമല്ല രാജപക്ഷെ പ്രസിഡന്റായിരിക്കെ തമിഴ് പുലികള്‍ക്കെതിരെ നടന്ന അന്തിമ സൈനിക നടപടിയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതു തമിഴ്പാര്‍ട്ടികളുടെ വ്യാപകമായ എതിര്‍പ്പിനു കാരണമായിരുന്നു' ആ എതിര്‍പ്പ് തമിഴ് കക്ഷികള്‍ക്ക് രാജപക്ഷെ പ്രധാനമന്ത്രിയാകുന്നതിനോടുണ്ട്. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ട് പോലും തമിഴ് കക്ഷികള്‍ സിരിസേനയുടെ ക്ഷണം നിരാകരിച്ചത് ഇതിനാലാണ്. ഇവരെ ചാക്കിട്ട് പിടിക്കാമെന്ന നിഗമനത്താലായിരുന്നു പാര്‍ലമെന്റ് മരവിപ്പിച്ച് നിര്‍ത്തിയത്.
ഫെബ്രുവരിയില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു ഫലങ്ങളാണ് പ്രസിഡന്റ് സിരി സേനയെ തന്റെ സഖ്യകക്ഷിയായ പി .എന്‍. പി യെ ഒഴിവാക്കി രാഷ്ട്രീയ വൈരിയായിരുന്ന രാജപക്ഷെയെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചത്. രാജപക്ഷെയുടെ പാര്‍ട്ടിയാണ് ഭൂരിപക്ഷം സീറ്റും കരസ്ഥമാക്കിയത്. രാജപക്ഷെ യുടെ ഭരണകാലത്ത് ആ മന്ത്രിസഭയില്‍ അംഗമായിരുന്നു സിരിസേന' മൂന്ന് വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ രാജപക്ഷെയുടെ അഴിമതിയും സ്വജനപക്ഷപാതിത്വവും ചൂണ്ടി കാണിച്ച് സ്വന്തം പാര്‍ട്ടി യുണ്ടാക്കി മത്സരിക്കുകയായിരുന്നു സിരിസേന' സ്വാഭാവികമായും തമിഴ്കക്ഷികളുടെ പിന്തുണ സിരിസേനക്ക് ലഭിച്ചു.രാജപക്ഷെയായിരുന്നുവല്ലൊ തമിഴ്കക്ഷി കൂടെ മുഖ്യ എതിരാളിയും . ആ എതിരാളിയെ പിന്തുണക്കണമെന്നാണിപ്പോള്‍ സിരിസേന തമിഴ് കക്ഷികളോട് ആവശ്യപ്പെടുന്നത് 'അധികാരത്തിന്റെ രുചിയറിഞ്ഞവര്‍ അത് നിലനിര്‍ത്താന്‍ എന്ത് നെറികേടിനും തയാറാകുമെന്നും അതിന് വേണ്ടി അഴിമതി വിരുദ്ധ നിലപാടും ആദര്‍ശവും കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുവാന്‍ മടിക്കുകയില്ലെന്നും വേണം പ്രസിഡന്റ് മൈത്രി പാലസിരി സേനയുടെ രാഷ്ട്രീയ സദാചാരം വെടിഞ്ഞുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസിലാക്കാന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെതിരെ കോടതിയില്‍ ഹരജി സമര്‍പ്പിച്ച സ്ഥിതിക്ക് വിധി അനുകൂലമായാലും പ്രതികൂലമായാലും ശ്രീലങ്ക രാഷ്ടീയ പ്രക്ഷുബ്ധതയാല്‍ ഇളകി മറിയുമെന്നത് ഉറപ്പാണ്. തമിഴ് കലാപത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തിന് മുന്‍പുണ്ടായ അവസ്ഥക്ക് സമാനമാണിപ്പോള്‍ ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ .
ശ്രീലങ്കയില്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുന്ന ചൈനക്ക് ശ്രീലങ്കയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ വലിയ പങ്കുണ്ട് ' രാജപക്ഷെ പ്രസിഡന്‍ായിരുന്ന കാലത്ത് ചൈനീസ് സ്വാധീനം ശ്രീലങ്കയില്‍ ഏറെ പ്രകടമായിരുന്നു. എന്നാല്‍ 2015ലെ പൊതു തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു സിരിസേന വിക്രമസിംഗെ അധികാരത്തില്‍ വന്നതോടെ ഇന്ത്യക്ക് ശ്രീലങ്കയില്‍ ഉണ്ടായിരുന്ന സ്വാധീനം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞിരുന്നു. ശ്രീലങ്ക വീണ്ടുമൊരു രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വിളഭൂമിയായിരിക്കുകയാണിപ്പോള്‍. ഈയൊരു പശ്ചാത്തലം ഇത് സംബന്ധിച്ച ഇന്ത്യയുടെ ഏത് നീക്കവും നിര്‍ണായകമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."