HOME
DETAILS
MAL
അറ്റകുറ്റപ്പണി: ട്രെയിനുകള്‍ പിടിച്ചിടും
backup
June 20 2017 | 23:06 PM
തിരുവനന്തപുരം: ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കുമിടയില്‍ റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂലൈ മൂന്നു മുതല്‍ ചില ട്രെയിനുകള്‍ ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ 15 മുതല്‍ 30 മിനുട്ട് വരെ പിടിച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഗുരുവായൂര്‍- ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് (16128), മംഗളൂരു- തിരുവന്തപുരം മാവേലി എക്‌സ്പ്രസ് (16603), ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എക്‌സ്പ്രസ് (22207) എന്നിവ ശനിയാഴ്ചകളിലും മുംബൈ സി.എസ്.ടി- തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16331) ബുധനാഴ്ചകളിലുമായിരിക്കും പിടിച്ചിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."