HOME
DETAILS
MAL
ഉപരോധം പിന്‍വലിക്കാതെ അനുരഞ്ജനത്തിനില്ലെന്ന് ഖത്തര്‍
backup
June 20 2017 | 23:06 PM
ദോഹ: അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ അനുരഞ്ജനത്തിനില്ലെന്ന് ഖത്തര്‍. അല്‍ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചര്‍ച്ചയില്ലെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്‍ഥാനി വ്യക്തമാക്കി. ഖത്തറുമായി നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ച സഊദി അറേബ്യന്‍ സഖ്യം ഇതുവരെ അവരുടെ ആവശ്യങ്ങള്‍ അറിയിച്ചിട്ടില്ല.
പ്രതിസന്ധി തീര്‍ക്കാനുള്ള ഏക മധ്യസ്ഥന്‍ കുവൈത്ത് അമീറാണ്. ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം എന്തെന്നറിയാന്‍ അദ്ദേഹം കാത്തുനില്‍ക്കുകയാണ്. ജി.സി.സിയെ ബാധിക്കുന്ന എന്തും ചര്‍ച്ചയ്ക്ക് വിധേയമാക്കാം. എന്നാല്‍, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല. അല്‍ജസീറയും ഖത്തറിന്റെ വിദേശ നയവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."