ജമ്മുകശ്മിരില്‍ ഫോണ്‍ കണക്ഷനുകള്‍ കട്ടാക്കി പുനഃസ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം എസ്.എം.എസുകള്‍ക്ക് നിരോധനം
ശ്രീനഗര്‍: 72 ദിവസത്തെ വിലക്കിന് ശേഷം ജമ്മുകശ്മിരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണുകള്‍ പുനഃസ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം സംസ്ഥാനത്ത് എസ്.എം.എസുകള്‍ക്ക് നിരോധനം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് എസ്.എം.എസ് നിരോധനമെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളുടെ സേവനം പുനഃസ്ഥാപിച്ചത്. എന്നാല്‍, വൈകിട്ടോടെ എസ്.എം.എസ് സംവിധാനം നിര്‍ത്തലാക്കുകയായിരുന്നു.
അതേസമയം, ഓഗസ്റ്റ് അഞ്ചിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനം തിങ്കളാഴ്ച പുനഃസ്ഥാപിച്ചെങ്കിലും ഉപയോഗശൂന്യമായി കിടന്ന് 72 ദിവസത്തെ ബില്ലടക്കാത്തത് കാരണം പല കണക്ഷനുകളും കട്ട് ആയിട്ടുണ്ട്. നിരോധന കാലയളവില്‍ ഫോണ്‍ ഉപയോഗിച്ചില്ലെങ്കിലും നിരോധനകാലത്തെ ബില്ലും അടയ്ക്കാനുള്ള അറിയിപ്പാണ് ഫോണ്‍ തുറന്നപ്പോള്‍ പലര്‍ക്കും ലഭിച്ചത്.
പലരുടെയും ഫോണ്‍ നിരോധനകാലത്തെ ബില്ല് അടയ്ക്കാത്തതിനാല്‍ കട്ട് ആയിരുന്നു. മറ്റുപലരുടെയും ഔട്ട്‌ഗോയിങ് സൗകര്യവും തടസപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്തതിനാല്‍ ബില്ല് അടച്ച് ഫോണ്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യവുമാണുള്ളത്. സംസ്ഥാനത്ത് ആകെ 70 ലക്ഷം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണുള്ളത്.
അതില്‍ 40 ലക്ഷവും പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ ആണ്. എന്നാല്‍ പോസ്റ്റ്‌പെയ്ഡ് സര്‍വിസ് പുനഃസ്ഥാപിച്ചത് കാരണം സംസ്ഥാനത്ത് സാധാരണനില കൈവന്നുവെന്നാണ് ഗവര്‍ണറുടെ ഓഫിസ് അവകാശപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."