ശിശുദിന സ്റ്റാമ്പ്: ചിത്രരചനകള്‍ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി നവംബര്‍ 14ന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പ് 2019 ലേക്ക് ചിത്രരചനകള്‍ ക്ഷണിച്ചു. ''നവോത്ഥാനം നവകേരള നിര്‍മിതിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മത്സരത്തില്‍ നാലു മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ചിത്രങ്ങള്‍ക്ക് ജലച്ചായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. 15 ഃ 12 സെമീ അനുപാതം വേണം.
തിരഞ്ഞെടുക്കുന്ന ചിത്രം വരയ്ക്കുന്ന വിദ്യാര്‍ഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാര്‍ഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും ലഭിക്കും. വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, വയസ്, സ്‌കൂളിന്റെയും, വീടിന്റെയും ഫോണ്‍ നമ്പറോടു കൂടിയ മേല്‍വിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിന്‍സിപ്പാല്‍ മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തണം. 31നു മുന്‍പ് ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട്, തിരുവനന്തപുരം14 എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം.ഫോണ്‍: 04712324932, 2324939.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."