HOME
DETAILS
MAL
പാലാരിവട്ടം: ഭാരപരിശോധനയും ജാമ്യാപേക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് ഹൈക്കോടതി
backup
October 15 2019 | 18:10 PM
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനയും ജാമ്യാപേക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് ഹൈക്കോടതി. അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. ഭാരപരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണന്നും കേസ് നീണ്ടു പോകാനിടയുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സൂരജ് ആവശ്യപ്പെട്ടിരുന്നത്.
സാഹചര്യങ്ങളില്‍ എന്തു മാറ്റമാണുള്ളതെന്ന് ആരാഞ്ഞ കോടതി ഭാരപരിശോധനയുമായി ജാമ്യാപേക്ഷക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. 45 ദിവസമായി ജയിലിലാണന്നും ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും സൂരജ് ആവശ്യപ്പെട്ടെങ്കിലുംവിജിലന്സ് എതിര്‍ത്തു. അടിയന്തര സാഹചര്യമില്ലന്ന് നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ 22 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."