HOME
DETAILS
MAL
സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനമെടുത്തിട്ടില്ല: കോടിയേരി
backup
November 12 2018 | 19:11 PM
കൊച്ചി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സുപ്രിംകോടതി റിവ്യൂഹരജി പരിഗണിച്ച് എന്തു തീരുമാനമെടുത്താലും സര്‍ക്കാര്‍ നടപ്പാക്കും.
ശബരിമലയില്‍ ഒരുതരത്തിലുമുള്ള പ്രകോപനം സൃഷ്ടിക്കാനും സര്‍ക്കാര്‍ തയാറല്ല. അതിന്റെ ഭാഗമായിട്ടാണ് നിശ്ചിത പ്രായപരിധിയിലുള്ള വനിതാ പൊലിസുകാരെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചത്.
കഴിയുന്നത്ര സംയമനം പാലിച്ച് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആര്‍.എസ്.എസാണ് കാര്യങ്ങളെല്ലാം നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അവരുടെ നേതാവിന്റെ പ്രസ്താവനയെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."