റഷ്യന്‍ സഹായത്തോടെ സഊദി ബഹിരാകാശ യാത്രികനെ അയക്കും
ജിദ്ദ: ബഹിരാകാശത്തേക്ക് യാത്രികനെ അയക്കാന്‍ സഊദിയെ റഷ്യ സഹായിക്കും. ഇതുസംബന്ധിച്ച കരാറില്‍ സഊദി റഷ്യന്‍ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസും സഊദി സ്‌പേസ് ഏജന്‍സിയും ഒപ്പുവെച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്.
സഊദി ബഹിരാകാശ യാത്രികനെ സ്‌പേസ് സ്‌റ്റേഷനിലേക്ക് അയക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഈ വര്‍ഷാദ്യമാണ് തുടങ്ങിയത്. ബഹിരാകാശ മേഖലയില്‍ സഹകരണം തുടരുന്നതിന് സഊദിയും റഷ്യയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുï്. സഊദി സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ ഏപ്രിലില്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലന കേന്ദ്രം, ബഹിരാകാശ യാത്രികരുമായി ആശയ വിനിമയം നടത്തുന്നതിനുള്ള കേന്ദ്രം, സ്‌പേസ് ഷട്ടില്‍ നിര്‍മാണകേന്ദ്രം അടക്കമുള്ള സ്ഥാപനങ്ങള്‍ രാജകുമാരന്‍ സന്ദര്‍ശിച്ചിരുന്നു.
2017 ഒക്‌ടോബര്‍ അഞ്ചിന് സല്‍മാന്‍ രാജാവ് നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തോടെയാണ് ബഹിരാകാശ മേഖലയില്‍ സഊദി-റഷ്യ സഹകരണത്തിന് തുടക്കമായത്. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ സഹകരിക്കുന്നതിന് സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചിരുന്നു.
ബഹിരാകാശ മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനും മുന്‍നിര രാജ്യങ്ങളുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനുമാണ് സഊദി ആഗ്രഹിക്കുന്നതെന്ന് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സഊദി ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നതിനും റഷ്യന്‍ സ്‌പേസ് ഏജന്‍സിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."