HOME
DETAILS
MAL
കഠിനാദ്ധ്വാനത്തിലൂടെ ജീവിത വിജയം കൈവരിക്കണം: രമേശ് ചെന്നിത്തല
backup
June 21 2017 | 20:06 PM
ഹരിപ്പാട്: കഠിനാദ്ധ്വാനത്തിലൂടെയും ആത്മാര്‍ത്ഥതയിലൂടെയും ജീവിത വിജയം കൈവരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മുഴുവന്‍ എ-പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളേയും അനുമോദിക്കുന്ന ചടങ്ങായ മയൂഖം - 2017-ല്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല അഭിനയിച്ച ലഹരിക്കെതിരേയുള്ള 'നിങ്ങളില്‍ ഒരാള്‍' എന്ന ഡോക്യുമെന്ററിയുടെ സി.ഡിയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."