കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ റീ സര്‍വേ
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയില്‍ ഉള്‍പ്പെട്ട സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ റീ സര്‍വേ നടത്തി.
ഠാണാവില്‍ പഴയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യലയത്തിനു എതിര് വശത്തുള്ള 19 സെന്റ് വരുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികളാണ് നടന്നത്. ദേവസ്വം പുതിയ ഷോപ്പിങ് കോംപ്ലക് നിര്‍മാണം ആരംഭിക്കുന്നത് ഇവിടെയാണ്. ഈ സ്ഥലത്ത് ഡേവീസ് കോട്ടൂരാന് എന്നയാളുടെ ലൈസന്‍സിയില്‍ വര്‍ഷങ്ങളായി ഒരു സെന്റ് സ്ഥലത്തിലുള്ള കടമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്റണീസ് ഹോട്ടല്‍ ഒരു സെന്റില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. കടമുറി കഴിഞ്ഞുള്ള ഭാഗത്ത് ചുമര്നിര്മിച്ച് മുറി എടുത്തിട്ടുള്ളതായും കണ്ടെത്തി. തുടര്‍ന്നാണ് ദേവസ്വം അതികൃതര്‍ സര്‍വേ ജീവനക്കാരെ ഏര്‍പ്പെടുത്തി റീസര്‍വേ നടത്തിയത്. ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, അഡ്മിനിസ്ട്രേറ്റര്‍ സുമ, ദേവസ്വം കണ്‍സള്‍ട്ടന്റ് വി.കെ ലക്ഷ്മണന്‍നായര്‍, ഭരണസമിതി അംഗം കെ.ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റീസര്‍വേ. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന ഒരു സെന്റ് സ്ഥലം കഴിച്ചുള്ള സ്ഥലത്തു ദേവസ്വം നിര്‍മിക്കാനുദ്ദേശിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മറ്റു നടപടികള്‍ പൂര്‍ത്തിയായാല്‍ നവംബര്‍ അവസാനം ആരംഭിക്കുവാനാണ് ദേവസ്വത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."