ആദ്യ ആഴ്ചയില്‍ ആകെ ലഭിച്ചത് എട്ടായിരത്തില്‍ താഴെ അപേക്ഷകള്‍ കേരളത്തില്‍ 3200 അപേക്ഷകള്‍
കൊണ്ടോട്ടി: ഇന്ത്യയില്‍ ഈവര്‍ഷം ഹജ്ജ് അപേക്ഷകരില്‍ ഗണ്യമായ കുറവ്. കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ അപേക്ഷ സ്വീകരണം ഒരാഴ്ച പിന്നിട്ടപ്പോള്‍ ആകെ ലഭിച്ചത് എട്ടായിരത്തില്‍ താഴെ അപേക്ഷകളാണ്. കേരളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇന്നലെവരെ ലഭിച്ചത് 3200 ഓളം അപേക്ഷകളാണ്. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് ഈ വര്‍ഷം ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അപേക്ഷ സ്വീകരണം തുടങ്ങിയത്.
കേരളത്തിലാണ് കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയത്. ഗുജറാത്തിലും, ഉത്തര്‍പ്രദേശിലും രണ്ടായിരത്തോളം അപേക്ഷകളാണ് ആകെ ലഭിച്ചത്.നൂറില്‍ താഴെ അപേക്ഷകള്‍ ലഭിച്ച സംസ്ഥാനങ്ങളുമുണ്ട്. അപേക്ഷ സ്വീകരണം അടുത്ത മാസം 10നാണ് അവസാനിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അപേക്ഷകള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി. കഴിഞ്ഞ വര്‍ഷം ആകെ 43,000 അപേക്ഷകളാണ് കേരളത്തില്‍ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."