HOME
DETAILS
MAL
ഓട്ടോ തൊഴിലാളി പണിമുടക്ക് അവസാനിച്ചു
backup
June 21 2017 | 20:06 PM
കല്‍പ്പറ്റ: ഇന്നലെ തുടങ്ങിയ ഒട്ടോ തൊഴിലാളികളുടെ പണിമുടക്ക് എ.ഡി.എം വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ അവസാനിച്ചു.
കോടതിയില്‍ നിന്നു അനര്‍ഹമായി ലഭിച്ച വിധി പ്രകാരം 51 വണ്ടികളുടെ പെര്‍മിറ്റ് കൊടുക്കുന്നത് നിര്‍ത്തലാക്കി. ഇത് സംബന്ധിച്ച് പിന്നിട് ട്രേഡ് യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന എ.ഡി.എമ്മിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ പി.പി ആലി, കെ. സുഗതന്, ഗിരീഷ് കല്‍പ്പറ്റ, എന്‍. മുസ്തഫ, സന്തോഷ് കുമാര്‍, ടി. മണി, സി.കെ നൗഷാദ്, സാലി റാട്ടക്കൊല്ലി, ബഷീര്‍, മുജീബ്, രാജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."